ന്യൂഡൽഹി: ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീനിൽ മൊബൈൽ മോഷണം ആരോപിച്ച് യുവാവിനെ മർദ്ദിച്ചു കൊന്നു. ഗൗതം എന്നയാളാണ് മരിച്ചത്. സരായ് കാലെ ഖാൻ നിവാസിയായ മെഹ്താബ് (41) മൊബൈൽ മോഷണം ആരോപിച്ച് യുവാവിനെ മർദ്ദിച്ചു കൊല്ലുകയായിരുന്നു.
പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ഡിഡിഎ പാർക്കിന് സമീപം ബാറ്ററി ചാർജിംഗ് ഷോപ്പ് നടത്തുന്ന മെഹ്താബിന്‍റെ മൊബൈൽ ഫോൺ ഗൗതം മോഷിച്ചുവെന്നാരോപിച്ചാണ് മർദ്ദനം.
ഗൗതമിന്‍റെ നെഞ്ചിലും പുറകിലും തുടയിലും മുറിവുകളുണ്ടായിരുന്നു. ഇ-റിക്ഷയിൽ കെട്ടിയിട്ട് ഇരുമ്പ് വടിയും പ്ലാസ്റ്റിക് പൈപ്പും ഉപയോഗിച്ച് യുവാവിനെ മർദ്ദിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മരിച്ച ഗൗതം ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (തെക്കുകിഴക്ക്) ആർപി മീന പറഞ്ഞു.