റാഞ്ചി : ജാർഖണ്ഡിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ. ഡ്രൈവറായ ഇയാളുടെ പക്കൽ നിന്നും എട്ട് വലിയ പാക്കറ്റ് ഖൈനിയും രണ്ട് പാക്കറ്റ് സിഗരറ്റും പൊലീസ് പിടിച്ചെടുത്തു.ഇയാൾ ഓടിച്ചിരുന്ന കാറിൽ നിന്നാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. ഇയാള്‍ക്കെതിരെയും വാഹന ഉടമക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തതതായി പൊലീസ് അറിയിച്ചു.
പൊതു ഇടങ്ങളിൽ തുപ്പുന്നത് വൈറസ് വ്യാപനത്തെിന് കാരണമാകും എന്ന് കണ്ടതിനെ തുടർന്ന് ജാർഖണ്ഡ് സർക്കാർ പുകയില ഉത്പന്നങ്ങൾ നിരോധിച്ചിരുന്നു. ഏപ്രിൽ 22 ന് സംസ്ഥാന സർക്കാർ പൊതുസ്ഥലങ്ങളിൽ സിഗരറ്റ്, ഇ-സിഗരറ്റ്, ബീഡി, പൻമസാല, ഹുക്ക, ഗുട്ട്ക എന്നിവ കൂടാതെ ജാർദ, ഖൈനി എന്നിവയുടെ ഉപയോഗവും നിരോധിച്ചിരുന്നു.