ലഖ്നൗ: പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ കൊന്ന് മൃതദേഹങ്ങൾ കുഴിച്ചുമൂടിയ സംഭവത്തിൽ പിതാവിനെ അറസ്റ്റ് ചെയ്തു. സാംബാൽ ജില്ലയിൽ മെയ് ആറിനാണ് സംഭവം നടന്നത്. പൂജ(6), ജയ പ്രകാന്തി (5) എന്നിവരാണ് കൊല്ലപ്പെട്ടത്. കുട്ടികൾ രോഗം ബാധിച്ച് മരിച്ചെന്നാണ് പ്രതി ഹരി സിങ് യാദവ് അയൽക്കാരോട് പറഞ്ഞത്. എന്നാൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടികളെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. ഭാര്യയുമായുള്ള തർക്കത്തെ തുടർന്നാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പ്രതി കുറ്റ സമ്മതം നടത്തി.
യുപിയിൽ പെൺമക്കളെ കൊന്ന് മൃതദേഹങ്ങൾ കുഴിച്ചുമൂടി; പിതാവ് അറസ്റ്റിൽ
സാംബാൽ ജില്ലയിൽ മെയ് ആറിനാണ് സംഭവം നടന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടികളെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായി