ETV Bharat / bharat

യുപിയില്‍ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ഒരാള്‍ അറസ്റ്റില്‍ - ക്രൈം ന്യൂസ്

സ്‌ത്രീധന പ്രശ്‌നമാണ് മരണകാരണമായത്. ദമ്പതികളുടെ 18 മാസം പ്രായമുള്ള രണ്ടാമത്തെ മകള്‍ക്കും കുത്തേറ്റിട്ടുണ്ട്. കുട്ടിയുടെ നില ഗുരുതരമാണ്.

mother-daughter duo killed  Murder  UP Crime  UP news  Babloo Kumar  Man held for killing wife-daughter  killed for dowry  യുപിയില്‍ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ഒരാള്‍ അറസ്റ്റില്‍  ക്രൈം ന്യൂസ്  യുപി ക്രൈം ന്യൂസ്
യുപിയില്‍ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ഒരാള്‍ അറസ്റ്റില്‍
author img

By

Published : Aug 6, 2020, 12:19 PM IST

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സ്‌ത്രീധനത്തിന്‍റെ പേരില്‍ ഭാര്യയെയും മൂന്ന് വയസുകാരിയെയും കൊലപ്പെടുത്തിയ ഒരാള്‍ അറസ്റ്റില്‍. ഇവരുടെ 18 മാസം പ്രായമുള്ള രണ്ടാമത്തെ മകള്‍ക്കും കുത്തേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ കുട്ടി ചികില്‍സയിലാണ്. ബുധനാഴ്‌ച രാവിലെയാണ് ആഗ്ര സ്വദേശിയായ വിരേന്ദ്ര കുമാര്‍ തോമര്‍ ഭാര്യ ഗുഞ്ചനെയും മകളെയും കൊലപ്പെടുത്തിയത്. 2015ലാണ് ഇരുവരുടെയും വിവാഹം നടന്നത്. ഗുഞ്ചന്‍ രണ്ട് മാസമായി തന്‍റെ വീടായ ഫിറോസാബാദില്‍ താമസിക്കുകയായിരുന്നു. തിങ്കളാഴ്‌ചയാണ് ഇവര്‍ തിരിച്ച് ആഗ്രയിലെ വീട്ടിലെത്തിയതെന്ന് ഗുഞ്ചന്‍റെ പിതാവ് രാമവീര്‍ പറഞ്ഞു. ഭാര്യയുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നും തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലെത്തിച്ചതെന്നും ചോദ്യം ചെയ്യലിനിടെ പ്രതി പൊലീസിനോട് പറഞ്ഞു.

സംഭവം നടന്ന ഉടനെ ആഗ്ര സീനിയര്‍ പൊലീസ് സുപ്രണ്ട് ബബ്‌ലൂ കുമാര്‍ സ്ഥലത്തെത്തി. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചു. ഗുഞ്ചന്‍റെ സഹോദരന്‍ നിതിന്‍ കുമാര്‍ ശിശോദ്യ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്‍റെ സഹോദരിയെ സ്‌ത്രീധനത്തിന്‍റെ പേരില്‍ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നും കൊലപാതകത്തിന് കാരണം വിരേന്ദ്രയും കുടുംബവുമാണെന്ന് പരാതിയില്‍ പറയുന്നു. വിരേന്ദ്ര കുമാറിനും മാതാപിതാക്കള്‍ക്കും, മൂന്ന് സഹോദരിമാര്‍ക്കും, സഹോദരനുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.