ലക്‌നൗ: യുപിയിലെ പ്രതാപ്‌ഗാറില്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. സെപ്‌റ്റംബര്‍ 22 നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ യുവാവ് വിളിച്ചുകൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടിയ്‌ക്ക് ആരോഗ്യ പ്രശ്‌നം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് പീഡന വിവരം പുറം ലോകം അറിയുന്നത്. 22 വയസുകാരനാണ് അറസ്റ്റിലായത്. പീഡന വിവരം പുറത്തറിയിക്കരുതെന്ന് കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
യുപിയില്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍ - even-year-old girl raped
വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ യുവാവ് വിളിച്ചുകൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പരാതി.