ഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.അസ്സം ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചർച്ച ചെയ്തതായി മമത ബാനർജി അറിയിച്ചു. പത്തൊന്‍പത് ലക്ഷത്തോളം പേരാണ് അസ്സം പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായത്. ഇതില്‍ ബംഗാളി സംസാരിക്കുന്നവരും ഹിന്ദി സംസാരിക്കുന്നവരും ഖൂര്‍ക്കകളും അസ്സാം സ്വദേശികളും ഉള്‍പ്പെടുമെന്ന് മമത ബാനർജി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ബംഗാളില്‍ എന്‍ആര്‍സി നടപ്പിലാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്നും ബംഗാളിന് അതിന്‍റെ ആവശ്യം ഇല്ലെന്നും അസ്സമിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്തെന്നും മമത പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും മമത ബാനർജി നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു.
അമിത് ഷായെ കണ്ട് മമത: അസ്സം ദേശീയ പൗരത്വ രജിസ്ട്രേഷന്‍ വിഷയം ചര്‍ച്ച ചെയ്തു - raises Assam NRC issue
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് മമത അമിത് ഷായെ കണ്ടത്
![അമിത് ഷായെ കണ്ട് മമത: അസ്സം ദേശീയ പൗരത്വ രജിസ്ട്രേഷന്‍ വിഷയം ചര്‍ച്ച ചെയ്തു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4491851-thumbnail-3x2-mamta---copy.jpg?imwidth=3840)

Conclusion: