ETV Bharat / bharat

തൃണമൂൽ കോൺഗ്രസിനെ ജനം ബംഗാളിൽ നിന്നും പുറത്താക്കുമെന്ന് ബിജെപി

മമത സ്വന്തം പാർട്ടിക്കാരെ പോലും വിശ്വസിക്കുന്നില്ലെന്നും തൃണമൂൽ കോൺഗ്രസ് മുഴുവനായി അഴിമതിയിൽ മുങ്ങിയതുകൊണ്ടാണ് പാർട്ടിയിലെ നല്ലവരായ നേതാക്കളെല്ലാം ബിജെപിയിൽ ചേരുന്നതെന്നും ലോക്കെറ്റ് ചാറ്റർജി പറഞ്ഞു

author img

By

Published : Jan 25, 2021, 9:16 PM IST

Mamata insulted Netaji  BJP MP Locket Chatterjee says people will throw TMC out of Bengal  ബിജെപി എംപി ലോക്കെറ്റ് ചാറ്റർജി
തൃണമൂൽ കോൺഗ്രസിനെ ജനം ബംഗാളിൽ നിന്നും പുറത്താക്കുമെന്ന് ബിജെപി എംപി

കൊൽക്കത്ത: മമത ബാനർജി, നേതാജി സുഭാഷ് ചന്ദ്രബോസിനെ അപമാനിച്ചുവെന്നും തൃണമൂൽ കോൺഗ്രസിനെ ജനം ബംഗാളിൽ നിന്നും പുറത്താക്കുമെന്നും ബംഗാളിൽ നിന്നുള്ള ബിജെപി എംപി ലോക്കെറ്റ് ചാറ്റർജി. മമത സ്വന്തം പാർട്ടിക്കാരെ പോലും വിശ്വസിക്കുന്നില്ലെന്നും തൃണമൂൽ കോൺഗ്രസ് മുഴുവനായി അഴിമതിയിൽ മുങ്ങിയതുകൊണ്ടാണ് പാർട്ടിയിലെ നല്ലവരായ നേതാക്കളെല്ലാം ബിജെപിയിൽ ചേരുന്നതെന്നും ചാറ്റർജി പറഞ്ഞു.

2019 ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വികസനത്തെ മുറികെപ്പിടിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വികസനം തന്നെയാണ് ബിജെപി ഉയർത്തിപ്പിടിക്കുന്നതെന്നും ചാറ്റർജി പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ 125ാം ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി കൊൽത്തയിലെ വിക്റ്റോറിയ മെമ്മോറിയയിൽ എത്തിയതായിരുന്നു എംപി. ആഘോഷ പരിപാടിക്കിടെ മമതാ ബാനർജി സുഭാഷ് ചന്ദ്ര ബോസിന്‍റെ പേര് പറഞ്ഞില്ലെന്നും അത് അദ്ദേഹത്തെ അപമാനിച്ചതാണെന്നും ലോക്കെറ്റ് ചാറ്റർജി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.