ETV Bharat / entertainment

മുട്ടന്‍ പണി വരുന്നുണ്ട്; ജോജു ജോർജിന്‍റെ പണി അപ്‌ഡേറ്റ് - Pani release date announced

ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണര്‍ വിഭാഗത്തിലായാണ് പണി ഒരുക്കിയിരിക്കുന്നത്. ജോജു ജോര്‍ജ് ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് പണി. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.

author img

By ETV Bharat Entertainment Team

Published : 2 hours ago

PANI  JOJU GEORGE DIRECTORIAL DEBUT  പണി റിലീസ് തീയതി  ജോജു ജോര്‍ജ്
Pani release date announced (ETV Bharat)

നടന്‍ ജോജു ജോര്‍ജ് ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് 'പണി'. ജോജു ജോർജ്‌ ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'പണി'യുടെ റിലീസ് തീയതി പുറത്ത്. ഒക്ടോബർ 24ന് ചിത്രം തിയേറ്ററുകളിലെത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.

രണ്ടര പതിറ്റാണ്ടിലേറെ പിന്നിട്ട സിനിമാ ജീവിതത്തിൽ ഒട്ടേറെ മികച്ച കഥാപാത്രങ്ങളാണ് ജോജുവിനെ തേടിയെത്തിയത്. 'ജോസഫി'ലൂടെ തന്നിലെ അഭിനേതാവിനെ ഉടച്ചുവാർത്ത അദ്ദേഹം ഏത് കഥാപാത്രമായാലും അത് വളരെ മനോഹരമായി സ്ക്രീനിലെത്തിക്കാൻ തനിക്ക് കഴിയുമെന്ന് 'നായാട്ടി'ലൂടെയും 'ഇരട്ട'യിലൂടെയുമൊക്കെ തെളിയിച്ചു.

ജോജു കരയുമ്പോഴും ചിരിക്കുമ്പോഴുമൊക്കെ പ്രേക്ഷകരും ഒപ്പം ചേർന്നു. മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ നടന്‍ സിനിമ ലോകത്ത് ഇത്രയും നാളത്തെ തന്‍റെ അനുഭവ സമ്പത്തുമായാണ് 'പണി'യിലൂടെ തിരക്കഥാകൃത്തും സംവിധായകനുമായി പ്രേക്ഷകരുടെ മുന്നിലേയ്‌ക്ക് എത്തുന്നത്.

ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണര്‍ വിഭാഗത്തിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'പണി'ടേതായി ഇതിനോടകം പുറത്തിറങ്ങിയ പോസ്‌റ്ററും, 'ഗിരി ആൻഡ് ഗൗരി ഫ്രം പണി' എന്ന ക്യാപ്ഷനിൽ എത്തിയ നായികാനായകന്‍മാരുടെ ചിത്രങ്ങളും, 'മറന്നാടു പുള്ളേ...' എന്ന ഗാനവും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

അഭിനയ ആണ് സിനിമയില്‍ ജോജുവിന്‍റെ നായികയായി എത്തുന്നത്. യഥാർഥ ജീവിതത്തിൽ സംസാര ശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ് അഭിനയ. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലുള്ള സിനിമകളിലും മുമ്പ് അഭിനയ വേഷമിട്ടിട്ടുണ്ട്.

പരിമിതികൾ സ്വപ്‌നങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച അഭിനയ ജോജുവിന്‍റെ നായികയായി 10 വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാളത്തിൽ എത്തുന്നത് ഒത്തിരി പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ കാണുന്നത്. സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്‌സ്‌, സുജിത് ശങ്കർ തുടങ്ങിയവരും കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ബിഗ് ബജറ്റിലായാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ ചിത്രീകരണം 110 ദിവസത്തോളം നീണ്ടു നിന്നിരുന്നു. ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എഡി സ്‌റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം. റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മ്മാണം. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര ടെക്നീഷ്യന്‍മാരാണ് ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തകര്‍. വിഷ്‌ണു വിജയ്, സാം സി.എസ് എന്നിവരാണ് സംഗീതം. ഛായാഗ്രഹണം വേണു ഐഎസ്‌സി, ജിന്‍റോ ജോർജ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

എഡിറ്റർ - മനു ആന്‍റണി, കോസ്റ്റ്യൂം - സമീറ സനീഷ്, മേക്കപ്പ് - റോഷൻ എൻ.ജി, പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, സ്‌റ്റണ്ട് - ദിനേശ് സുബ്ബരായൻ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, പിആർഒ - ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് - ഒബ്സ്ക്യൂറ എന്‍റർടെയിന്‍മെന്‍റ്സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: 'മറവികളെ പറയൂ...'! ബോഗയ്‌ന്‍വില്ലയിലെ മനോഹര ഗാനം പുറത്ത് - Bougainvillea song Maravikale

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.