ETV Bharat / bharat

മമത ബാനര്‍ജി യഥാർഥ കൊവിഡ് നിരക്കുകൾ മറയ്‌ക്കുന്നു: ബംഗാള്‍ ഗവർണർ ജഗ്‌ദീപ് ധാന്‍കർ - Mamata news

കേന്ദ്ര സംഘമായ ഇന്‍റർ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീമിന്(ഐഎംസിടി) വേണ്ട രീതിയില്‍ പ്രവർത്തിക്കാന്‍ സാധിക്കാതിരുന്നത് ബംഗാളില്‍ മാത്രമാണെന്നും ഗവർണർ ജഗ്‌ദീപ് ധാന്‍കർ

കൊവിഡ് 19 വാർത്ത  മമത വാർത്ത  Mamata news  covid 19 news
ജഗ്‌ദീപ് ധാന്‍കർ
author img

By

Published : May 1, 2020, 11:08 PM IST

കൊല്‍ക്കത്ത: കൊവിഡ് 19നുമായി ബന്ധപ്പെട്ട യഥാർത്ഥ കണക്കുകൾ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മറച്ചുവെക്കുന്നുവെന്ന ആരോപണവുമായി സംസ്ഥാന ഗവർണർ ജഗ്‌ദീപ് ധാന്‍കർ. സംസ്ഥാനത്തെ യഥാർത്ഥ കണക്കുകൾ പുറത്ത് വിടണമെന്നും അദ്ദേഹം ആവശ്യപെട്ടു. സംസ്ഥാനങ്ങളില്‍ കൊവിഡ് 19നുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിരീക്ഷിക്കാന്‍ കേന്ദ്രം പ്രത്യക സംഘത്തെ അയച്ചിരുന്നു. എന്നാല്‍ കേന്ദ്ര സംഘമായ ഇന്‍റർ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീമിന്(ഐഎംസിടി) വേണ്ട രീതിയില്‍ പ്രവർത്തിക്കാന്‍ സാധിക്കാതിരുന്നത് ബംഗാളില്‍ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഘത്തെ വേണ്ട രീതിയില്‍ സ്വീകരിക്കുന്നതിന് പകരം പ്രതിരോധിക്കുകയാണ് ചെയ്‌തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഏപ്രില്‍ പത്തിന് ലോക്ക് ഡൗണ്‍ ചട്ടങ്ങളില്‍ ഇളവ് വരുത്തിയെന്ന് കേന്ദ്രത്തെ സംസ്ഥാനം അറിയിച്ചതിനെ തുടർന്നാണ് ഐഎംസിടിയെ കേന്ദം നിയോഗിച്ചത്. സംഘം സംസ്ഥാനത്ത് എത്തിയതോടെ കൊവിഡ് 19 ടെസ്റ്റുകളുടെ എണ്ണം വർദ്ധിച്ചു. ഇതോടെ നിരവധി നല്ല മാറ്റങ്ങൾ ഉണ്ടായി. ലോകാരോഗ്യ സംഘടനയുടെയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ചിന്‍റെയും അഭിപ്രയ പ്രകാരം സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് മരണങ്ങൾ ഉണ്ടാകാമെന്നും ഗവർണർ ജഗ്‌ദീപ് ധാന്‍കർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.