ന്യൂഡൽഹി: ഓരോ കുടിയേറ്റ തൊഴിലാളിക്കും 10,000 രൂപ വീതം ധനസഹായം നൽകണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കൊവിഡിനെ തുടർന്ന് എല്ലാവരും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. അതിനാൽ അസംഘടിത മേഖലയിൽ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകണം. പിഎം- കെയർ ഫണ്ടിന്‍റെ ഒരു വിഹിതം ഇതിനായി വിനിയോഗിക്കണമെന്നും മമത ട്വിറ്ററിൽ കുറിച്ചു.
-
People have been facing economic hardship of unimaginable proportions bcz of the ongoing pandemic. I appeal to Central Govt to transfer ₹10,000 each as one-time assistance to migrant labourers including people in unorganized sector. A portion of PM-CARES could be used for this.
— Mamata Banerjee (@MamataOfficial) June 3, 2020 " class="align-text-top noRightClick twitterSection" data="
">People have been facing economic hardship of unimaginable proportions bcz of the ongoing pandemic. I appeal to Central Govt to transfer ₹10,000 each as one-time assistance to migrant labourers including people in unorganized sector. A portion of PM-CARES could be used for this.
— Mamata Banerjee (@MamataOfficial) June 3, 2020People have been facing economic hardship of unimaginable proportions bcz of the ongoing pandemic. I appeal to Central Govt to transfer ₹10,000 each as one-time assistance to migrant labourers including people in unorganized sector. A portion of PM-CARES could be used for this.
— Mamata Banerjee (@MamataOfficial) June 3, 2020
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഫണ്ടിൽ നിന്ന് 3,100 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ 2,000 കോടി വെന്‍റിലേറ്ററുകൾ വാങ്ങുന്നതിനും, 1,000 കോടി കുടിയേറ്റ തൊഴിലാളികൾക്ക് വേണ്ടിയും, 100 കോടി കൊവിഡ് വാക്‌സിൻ വികസനത്തിനും വിനിയോഗിക്കും. ഈ വർഷം മാർച്ച് 27 നാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഫണ്ട് രൂപീകരിച്ചത്. പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, ധനമന്ത്രി എന്നിവരാണ് ട്രസ്റ്റിന്‍റെ മറ്റ് പ്രധാന അംഗങ്ങൾ.