ഭുവനേശ്വർ: ഒഡിഷയിൽ മാവോയിസ്റ്റുകൾ ഒളിപ്പിച്ചതായി സംശയിക്കുന്ന സ്‌ഫോടക വസ്‌തുക്കൾ സുരക്ഷാ സേന കണ്ടെത്തി. മാൽകാൻഗിരി ജില്ലയിലെ ജോദാംബ പൊലീസ് പരിധിയിൽ നിന്നാണ് ടിഫിൻ ബോംബുകൾ ഉൾപ്പെടെ ഏഴ് സ്‌ഫോടക വസ്‌തുക്കൾ ബിഎസ്എഫ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സുക്‌മ ജില്ലയിലെ എറബോർ ഗ്രാമത്തിൽ ഒഡിഷ - ഛത്തീസ്‌ഗഡ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ബിഎസ്‌എൻഎൽ മൊബൈൽ ടവർ മാവോയിസ്റ്റ് സംഘം തകർത്തിരുന്നു. തുടർന്ന് സർക്കാരിനും സുരക്ഷാ സേനയ്ക്കുമെതിരെ പോസ്റ്ററുകൾ പതിക്കുകയും കല്ലുകൾ നിരത്തി റോഡ് തടയുകയും ചെയ്‌തു. തുടർന്ന് സിആർപിഎഫ് സൈനികർ സ്ഥലത്തെത്തിയാണ് റോഡ് ഉപരോധിച്ചത് നീക്കം ചെയ്‌തത്. നേരത്തെ മാൽകാൻഗിരിയിലെ രജുൽകുണ്ട വനത്തിൽ നിന്ന് 21 കിലോഗ്രാം ജെലാറ്റിൻ സ്‌ഫോടക വസ്‌തുക്കൾ ബിഎസ്എഫ് പിടികൂടിയിരുന്നു.
ഒഡിഷയിൽ വീണ്ടും സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തി - മാൽകാൻഗിരി സ്‌ഫോടക വസ്‌തുക്കൾ
നേരത്തെ മാൽകാൻഗിരിയിലെ രജുൽകുണ്ട വനത്തിൽ നിന്ന് 21 കിലോഗ്രാം ജെലാറ്റിൻ സ്‌ഫോടക വസ്‌തുക്കൾ ബിഎസ്എഫ് പിടികൂടിയിരുന്നു.