ന്യൂഡൽഹി: തങ്ങളുടെ പാർട്ടിയുടെ പരാജയങ്ങൾ മറച്ചുവെക്കാൻ രാഹുൽ ഗാന്ധി തെറ്റായ ന്യായീകരണങ്ങൾ നടത്തുകയാണെന്ന് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്. പരാജയങ്ങൾ മറച്ചുവെക്കാൻ കോൺഗ്രസ് പാർട്ടി തെറ്റായ ഒഴികഴിവുകൾ അവസാനിപ്പിക്കണമെന്ന് സിങ് പറഞ്ഞു.
ഇന്ന് ആം ആദ്മി പാർട്ടി മാത്രമാണ് രാജ്യത്തെക്കുറിച്ച് സംസാരിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾ - സ്കൂളുകൾ, ആശുപത്രികൾ, വൈദ്യുതി, വെള്ളം എന്നിവ പരിഹരിക്കുന്നു. ഭാവിയിൽ രാജ്യം തിരഞ്ഞെടുക്കുന്നത് ആം ആദ്മി പാർട്ടിയെ ആയിരിക്കുമെന്നും സിങ് പറഞ്ഞു.
ആം ആദ്മി പാർട്ടി സ്ഥാപകനും പൗരാവകാശ അഭിഭാഷകനുമായ പ്രശാന്ത് ഭൂഷന്‍റെ പ്രസ്താവന ഉദ്ദരിച്ച് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ഞങ്ങൾക്ക് മുമ്പ് അറിയാവുന്ന വസ്തുത ഇപ്പോൾ ഉറപ്പിച്ചു എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മി പട്ടിയുടെ രൂപീകരണ സമയത്ത് ഇന്ത്യയ്‌ക്കെതിരായ അഴിമതി പ്രസ്ഥാനത്തിന്‍റെ ഭാഗമായിരുന്നു ഭൂഷൺ. പിന്നീട് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് 2015ൽ ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവരെ ആം ആദ്മി പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇതേതുടർന്നാണ് രാഹുൽ ഗാന്ധി സ്വന്തം പാർട്ടിയിലെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആം ആദ്മി പാർട്ടി നേതാവ് ആവശ്യപ്പെട്ടത്.