ETV Bharat / bharat

മാസ്‌ക് ധരിക്കുന്നത് ഒരു സാമൂഹിക മരുന്നാണെന്ന് കിരൺ ബേദി - മാസ്‌ക് ധരിക്കുന്നത് ഒരു സാമൂഹിക മരുന്ന്

രോഗവിവരം നേരത്തെ അറിയാൻ സർക്കാർ പരമാവധി കൊവിഡ് പരിശോധനകൾ നടത്തുന്നുണ്ടെന്നും ലക്ഷണങ്ങളുള്ളവർ പരിശോധനക്ക് വിധേയമാകണമെന്നും ലഫ്റ്റനന്‍റ് ഗവർണർ കിരൺ ബേദി അറിയിച്ചു.

Make mask-wearing a social medicine  kiran bedi  puduchery covid  ലഫ്റ്റനന്‍റ് ഗവർണർ കിരൺ ബേദി  മാസ്‌ക് ധരിക്കുന്നത് ഒരു സാമൂഹിക മരുന്ന്  പുതുച്ചേരി കൊവിഡ്
മാസ്‌ക് ധരിക്കുന്നത് ഒരു സാമൂഹിക മരുന്നാണെന്ന് കിരൺ ബേദി
author img

By

Published : Oct 4, 2020, 4:51 PM IST

പുതുച്ചേരി: കൊവിഡ് വ്യാപനം തടയാൻ മാസ്‌ക് ധരിക്കുന്നതിന് വലിയ പ്രാധാന്യമുണ്ടെന്ന് ലഫ്റ്റനന്‍റ് ഗവർണർ കിരൺ ബേദി. നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിച്ചതിന് ശേഷവും ജനങ്ങൾ മാസ്‌ക് ധരിക്കണമെന്നും മാസ്‌ക് ധരിക്കുന്നത് ഒരു സാമൂഹിക മരുന്നാണെന്നും കിരൺ ബേദി ട്വിറ്ററിലൂടെ പറഞ്ഞു.

ആൾക്കൂട്ടങ്ങളും രോഗം വ്യാപിക്കാനുള്ള വലിയ കാരണമാണ്. രോഗവിവരം നേരത്തെ അറിയാൻ സർക്കാർ പരമാവധി കൊവിഡ് പരിശോധനകൾ നടത്തുന്നുണ്ടെന്നും ലക്ഷണങ്ങളുള്ളവർ പരിശോധനക്ക് വിധേയമാകണമെന്നും ബേദി ആവശ്യപ്പെട്ടു. ബാറുകളിൽ എക്‌സൈസ്‌ വകുപ്പും പൊലീസും മിന്നൽ പരിശോധനകൾ നടത്തുകയും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും ബേദി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.