ETV Bharat / bharat

ജീവനെടുക്കുന്ന വാതകചോർച്ച: ഭോപ്പാല്‍ മുതല്‍ വിശാഖ പട്ടണം വരെ

വാതക ചോർച്ചയെ തുടർന്ന് സമീപകാലത്ത് ഇന്ത്യയിൽ ഉണ്ടായ അപകടങ്ങൾ.

വാതകം ചോർന്ന് ഇന്ത്യയിൽ ഉണ്ടായ അപകടങ്ങൾ  ഹൈദരാബാദ്  വിശാഖപട്ടണത്തെ കെമിക്കൽ ഫാക്ടറി  gas leak accidents in India
സമീപകാലത്ത് വാതകം ചോർന്ന് ഇന്ത്യയിൽ ഉണ്ടായ അപകടങ്ങൾ
author img

By

Published : May 7, 2020, 2:39 PM IST

ഹൈദരാബാദ്: വിശാഖപട്ടണത്തെ കെമിക്കൽ ഫാക്ടറിയിയിൽ വ്യാഴാഴ്ച പുലർച്ചെ വാതക ചോർച്ചയെ തുടർന്ന് ഒൻപത് പേർ മരിച്ചു.

വാതക ചോർച്ചയെ തുടർന്ന് സമീപകാലത്ത് ഇന്ത്യയിൽ ഉണ്ടായ അപകടങ്ങൾ

  • 02.12.1984: ഭോപ്പാലിലെ യൂണിയൻ കാർബൈഡ് പ്ലാന്‍റിൽ 30 ടൺ വിഷവാതകം ചോർന്നു. സംഭവത്തിൽ 3,787 പേർ മരിച്ചു. അതേ സമയം, ഏതാണ്ട് 16,000-ത്തിലധികം മരണങ്ങൾ ഉണ്ടായെന്നും വാദങ്ങളുണ്ട്.
  • 12.11.2006: ഗുജറാത്തിലെ ഭറുച്ച് അങ്കലേശ്വർ നഗരത്തിലെ എണ്ണ ഫാക്ടറിയിൽ വാതകം ചോർന്നതിനെ തുടർന്ന് മൂന്ന് പേർ മരിച്ചു.
  • 16.07.2010: പശ്ചിമ ബംഗാളിലെ ദുർഗാപൂർ സ്റ്റീൽ പ്ലാന്‍റിൽ നിന്നും കാർബൺ മോണോക്സൈഡ് ശ്വസിച്ച് 25 പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി.
  • 02.08.2011: കർണാടകയിലെ ജിൻഡാൽ സ്റ്റീൽ പ്ലാന്‍റിൽ നിന്ന് ചോർന്ന വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികൾ മരിച്ചു.
  • 23.03.2013: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ സൾഫർ ഡയോക്സൈഡ് എന്ന് കരുതപ്പെടുന്ന വിഷ രാസവാതകം പ്ലാന്‍റിൽ നിന്ന് ഒഴുക്കിയതിനെ തുടർന്ന് നൂറുകണക്കിന് ആളുകൾക്ക് ചുമയും ശ്വാസംമുട്ടലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. സംഭവത്തിൽ ഒരാൾ മരിച്ചു.
  • 05.06.2014: തൂത്തുക്കുടിയിലെ നിള ഫിഷ് പ്രോസസ്സിംഗ് യൂണിറ്റിൽ അമോണിയ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി 54 സ്ത്രീകൾ അബോധാവസ്ഥയിലായി.
  • 07.08.2014: കേരളത്തിലെ കൊല്ലം ജില്ലയിലെ സർക്കാർ ഉടമസ്ഥതയിലുള്ള പ്ലാന്‍റിൽ നിന്നുള്ള വാതകം ശ്വസിച്ച 70 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി.
  • 27.08.2014: പശ്ചിമ ബംഗാളിലെ ബർദ്വാനിലെ വെൽഡിംഗ് വർക്ക്‌ഷോപ്പിലെ സിലിണ്ടറിൽ നിന്ന് വിഷ വാതകം ചോർന്നതിനെ തുടർന്ന് രണ്ട് സ്ത്രീകൾ മരിക്കുകയും 50 പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്തു.
  • 13.07.2014: ഛത്തീസ്ഗഡിലെ ഭിലായ് സ്റ്റീൽ പ്ലാന്‍റിൽ ഉണ്ടായ വാതക ചോർച്ചയിൽ 50 പേർക്ക് പരിക്കേറ്റു. ഡെപ്യൂട്ടി മാനേജർ ബി കെ സിംഗാൾ, എൻ കെ കതാരിയ എന്നിവരടക്കം അഞ്ച് ഉന്നത ഉദ്യോഗസ്ഥർ മരിക്കുകയും ചെയ്തു.
  • 03.11.2016: സംസ്ഥാന പി‌എസ്‌യുവിന്‍റെ ഗുജറാത്ത് നർമദാ വാലി ഫെർട്ടിലൈസേഴ്സ് ആന്‍റ് കെമിക്കൽസ് ലിമിറ്റഡിന്‍റെ (ജിഎൻ‌എഫ്‌സി) കെമിക്കൽ പ്ലാന്‍റിൽ വിഷം കലർന്ന ഫോസ്ഫറസ് വാതകം ചോർന്നതിനെ തുടർന്ന് നാല് തൊഴിലാളികൾ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • 15.03.2017: ഉത്തർപ്രദേശിലെ കാൺപൂരില്‍ കോൾഡ് സ്റ്റോറേജിലെ ഗ്യാസ് ചേമ്പറിൽ നിന്ന് അമോണിയ ചോർന്ന് കെട്ടിടത്തിന്‍റെ മേൽക്കൂര ഇടിഞ്ഞുവീഴുകയും ഒമ്പത് പേർ മരിക്കുകയും ചെയ്തു.
  • 08.05.2017: ഡൽഹിയിലെ തുഗ്ലകാബാദ് പ്രദേശത്ത് ഉണ്ടായ വിഷവാതക ചോർച്ചയെ തുടർന്ന് റാണി ഝാന്‍സി സർവോദയ കന്യ വിദ്യാലയ ഗേൾസ് സ്‌കൂളിലെ 475 കുട്ടികളെയും ഒമ്പത് അധ്യാപകരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • 03.05.2018: ഗുജറാത്തിലെ ഭരുച് ജില്ലയിലെ റീ സൈക്കിൾ പ്ലാന്‍റിൽ ഉണ്ടായ വാതക ചോർച്ചയിൽ മൂന്ന് തൊഴിലാളികൾ മരിച്ചു.
  • 06.02.2018: ഗോഡൗണിൽ ക്ലോറിൻ വാതകം ചോർന്നതിനെ തുടർന്ന് 72 പേർ രോഗബാധിതരായി.
  • 03.07.2018: ഉത്തർപ്രദേശിലെ ഉനാവോയില്‍ ഫാക്ടറിയിൽ വാതകം ചോർന്നതിനെ തുടർന്ന് മൂന്ന് പേർ മരിച്ചു.
  • 12.07.2018: ആന്ധ്രാപ്രദേശിലെ അനന്തപുരം ജില്ലയിലെ സ്റ്റീൽ യൂണിറ്റിൽ വിഷ വാതകം ചോർന്നതിനെ തുടർന്ന് ആറ് തൊഴിലാളികൾ മരിച്ചു.
  • 03.12.2018: മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ കെമിക്കൽ പ്ലാന്‍റിൽ നിന്ന് ചോർന്ന അമോണിയ വാതകം ശ്വസിച്ച് 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • 12.05.2019: മഹാരാഷ്ട്രയിലെ താരാപൂരിലെ കെമിക്കൽ യൂണിറ്റിൽ നിന്ന് വിഷവാതകം ശ്വസിച്ച് സൂപ്പർവൈസർ ഉൾപ്പെടെ മൂന്ന് ജീവനക്കാർ മരിച്ചു.
  • 06.02.2020: യുപിയിലെ സീതാപൂർ ജില്ലയിലെ കെമിക്കൽ ഫാക്ടറിയിൽ നിന്ന് വിഷവാതകം ചോർന്നതിനെ തുടർന്ന് മൂന്ന് കുട്ടികളടക്കം ഏഴ് പേർ മരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.