ഗുവാഹത്തി: അസമില്‍ പവര്‍ ഹൗസില്‍ ടണല്‍ പൊട്ടി ഉണ്ടായ ശക്തമായ ഒഴുക്കില്‍ ഒരു ഒരു എഞ്ചിനീയർ ഉൾപ്പെടെ നാല് തൊഴിലാളികളെ കാണാനില്ല. ഇന്ന് രാവിലെ അസമിലെ ഉമ്രാങ്‌സു പവർ ഹൗസിലാണ് അപകടം. ഹഫ്‌ലോങ് ടൗണിൽ നിന്ന് 120 കിലോമീറ്റർ അകലെയാണ് പവർ ഹൗസ് സ്ഥിതി ചെയ്യുന്നത്.
12,000 കിലോമീറ്റര്‍ വേഗത്തിലാണ് വെള്ളത്തിന്‍റെ ഒഴുക്ക്. ടണൽ നന്നാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗുവാഹത്തിയിൽ നിന്ന് നീപ്കോയുടെ ഔദ്യോഗിക സംഘത്തെ അപകട സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.