ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ താമര സഖ്യം ; നില തെറ്റാതെ കോണ്‍ഗ്രസ് - എന്‍സിപി സഖ്യം - മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ് റിസള്‍ട്ട്

കഴിഞ്ഞ തവണത്തേതിന് സമാനമായ ജയം സ്വന്തമാക്കാനായില്ലെങ്കിലും സംസ്ഥാന ഭരണം നിലനിര്‍ത്താല്‍ ബിജെപി ശിവസേന സഖ്യത്തിനാകും. മറുഭാഗത്ത് 2014 നേക്കാള്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനായതിന്‍റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ് എന്‍സിപി സഖ്യം

മഹാരാഷ്‌ട്രയില്‍ താമര തന്നെ ; നില മെച്ചപ്പെടുത്തിയ ആശ്വാസത്തില്‍ കോണ്‍ഗ്രസ് - എന്‍സിപി സഖ്യം
author img

By

Published : Oct 24, 2019, 4:11 PM IST

മുംബൈ: എക്സിറ്റ് പോളുകള്‍ക്കും, ബിജെപി - ശിവസേന സഖ്യത്തിന്‍റെ പ്രതീക്ഷകള്‍ക്കും തെറ്റിയില്ല. 288 സീറ്റുകളില്‍ 168 സീറ്റുകൾ നേടി കേവല ഭൂരിപക്ഷം കടന്നിരിക്കുകയാണ് താമര സഖ്യം. 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 101 സീറ്റുകളില്‍ ബിജെപിയും, 67 സീറ്റുകളില്‍ ശിവസേനയും ലീഡ് ചെയ്യുന്നു. അതേസമയം ശിവസേനയെ ഒപ്പം കൂട്ടാതെ കൂട്ടാതെ ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടാമെന്ന ബിജെപി സ്വപ്‌നം അസ്ഥാനത്തായി. മറുഭാഗത്ത് പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം നേടാനായതിന്‍റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ് - എന്‍സിപി സഖ്യം. കോണ്‍ഗ്രസ് 37 സീറ്റുകളിലും എന്‍സിപി 50 സീറ്റുകളിലും മുന്നിലാണ്.

  • Sharad Pawar, NCP: That which is happening with Praful Patel has been happening since several yrs. For yrs attempts were made to link my name to Dawood Ibrahim. But these things serve no purpose, people don't believe these things. Life of Praful Patel is before everyone to see. pic.twitter.com/WZhG7JiKDC

    — ANI (@ANI) October 24, 2019 " class="align-text-top noRightClick twitterSection" data=" ">
എന്നാല്‍ കഴിഞ്ഞ തവണത്ത അപേക്ഷിച്ച് നോക്കുമ്പോള്‍ താമരയ്‌ക്ക് അത്ര തിളക്കം പോര. 122 സീറ്റുകളാണ് 2014 ല്‍ ബിജെപി പോക്കറ്റിലാക്കിയത്. ഇത്തവണ 20 സീറ്റിന്‍റെ കുറവെന്ന നിലയിലാണിപ്പോള്‍. അന്ന് 63 സീറ്റ് നേടിയ ശിവസേന നില അല്‍പ്പം മെച്ചപ്പെടുത്തിയിട്ടുമുണ്ട്. കോണ്‍ഗ്രസിനും, എന്‍സിപിക്കും നില മെച്ചപ്പെടുത്താനായെന്നത് ആശ്വാസകരമാണ്. തികച്ചും ഏകപക്ഷീയമായ ഫലമായിരിക്കുമെന്ന എക്‌സിറ്റ് പോളുകളെ ഒരു പരിധി വരെ അസാധുവാക്കാന്‍ യുപിഎയ്‌ക്കായി. 2014ല്‍ 83 സീറ്റുകളിലേക്ക് ചുരുങ്ങിയ സഖ്യം 90 സീറ്റുകളിലേക്കെത്തി. അവസാനഘട്ടത്തിലേക്കെത്തുമ്പോള്‍ കോണ്‍ഗ്രസ്- എന്‍സിപി സഖ്യം നില മെച്ചെപ്പെടുത്താന്‍ സാധ്യയയുണ്ട്. സഖ്യം മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും, പ്രതിപക്ഷത്തായാലും സംസ്ഥാന ഭരണത്തില്‍ വേണ്ട ഇടപെടലുകള്‍ നടത്തുമെന്നും പറഞ്ഞ എന്‍സിപി പ്രസിഡന്‍റ് ശരദ് പവാര്‍ വോട്ട് ചെയ്‌ത ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തി. അതിനിടെ, ഫലം പൂര്‍ണമായി എത്തുന്നതിനുമുമ്പേ രാവിലെ മുതല്‍ ബിജെപി പ്രവര്‍ത്തകര്‍ മധുര വിതരണം ആരംഭിച്ചത് കൗതുകമുണര്‍ത്തി.

Intro:Body:

Maharastra election

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.