ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ സേന- ബിജെപി തര്‍ക്കം രൂക്ഷം : വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുക്കമെന്ന് ബിജെപി

സംസ്ഥാനത്തെ മുതിര്‍ന്ന നേതാവും മന്ത്രിയുമായി ജയ്‌ കുമാര്‍ റാവല്‍ ശിവസേനയ്‌ക്കെതിരെ ആഞ്ഞടിച്ചു. ശിവസേന ബിജെപിയെ ഭീഷണിപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

മഹാരാഷ്‌ട്രയില്‍ സേന- ബിജെപി തര്‍ക്കം രൂക്ഷം : വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുക്കമെന്ന് ബിജെപി
author img

By

Published : Nov 4, 2019, 2:13 PM IST

മുംബൈ : മഹാരാഷ്‌ട്രയില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ ആരംഭിച്ച ബിജെപി - ശിവസേന തര്‍ക്കം രൂക്ഷമാകുന്നു. രണ്ടര വര്‍ഷക്കാലം മുഖ്യമന്ത്രി പദം വേണമെന്ന സേനയുടെ ആവശ്യം ഒരിക്കലും അംഗീകരിക്കില്ലെന്നും വേണ്ടിവന്നാല്‍ വീണ്ടും തെരഞ്ഞടുപ്പിനെ നേരിടാന്‍ ബിജെപി തയാറാണെന്നും സംസ്ഥാനത്തെ മുതിര്‍ന്ന നേതാവും മന്ത്രിയുമായി ജയ്‌ കുമാര്‍ റാവല്‍ തുറന്നടിച്ചു. മഹാരാഷ്‌ട്രയിലെ ജനങ്ങള്‍ക്ക് ബിജെപിയില്‍ വിശ്വസമുണ്ടെന്നും അവര്‍ തങ്ങളെ വീണ്ടും ജയിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

തുടക്കത്തില്‍ ആവശ്യങ്ങള്‍ ഉന്നയിക്കുകയാണ് ശിവസേന ചെയ്‌തത് .ഇപ്പോഴത് ഭീഷണിയായി മാറിയിരിക്കുകയാണെന്നും ജയ്‌ കുമാര്‍ റാവല്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിനെയും, എന്‍.സി.പിയെയും ഒപ്പം നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശിവസേനയുടെ നീക്കം പരാമര്‍ശിക്കാതെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

കാവല്‍ സര്‍ക്കാരിന്‍റെ കാലാവധി നാല് ദിവസത്തിനുള്ളില്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്‌ട്രയില്‍ നാടകീയ നീക്കങ്ങളാണ് നടക്കുന്നത്. ശരദ് പവാര്‍ ഇന്ന് സോണിയ ഗാന്ധിയെ കാണുന്നുണ്ട്. ഒപ്പം മറുവശത്ത് ദേവേന്ദ്ര ഫഡ്‌നാവിസ് അമിഷ് ഷാ കൂടികാഴ്‌ചയും നടക്കും. കോണ്‍ഗ്രസ് - ശിവസേന - എന്‍.സി.പി സഖ്യം രൂപപ്പെട്ടാല്‍ കയ്യിലിരിക്കുന്ന സംസ്ഥാന ഭരണം ബിജെപിക്ക് നഷ്‌ടമാകും. മറുവശത്ത് ശിവസേനയുടെ ആവശ്യം അംഗീകരിച്ച് അവരെ ഒപ്പം നിര്‍ത്തിയാല്‍ സര്‍ക്കാരുണ്ടാക്കാമെങ്കിലും ശിവസേനയ്‌ക്ക് മുമ്പില്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടി കീഴടങ്ങിയെന്ന രീതിയില്‍ അത് വ്യാഖ്യാനിക്കപ്പെടും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.