മുംബൈ: മഹാരാഷ്ട്രയിലെ പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ പുതിയതായി ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 34 പൊലീസുകാർ മരിച്ചു. 2562 പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതുവരെ കൊവിഡ് റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്രയിലെ കൊവിഡ് ബാധിതരുടെ എണ്ണം 88528 ആയി. ഇതിൽ 40975 പേർക്ക് രോഗം ഭേദമായി. വൈറസ് ബാധിച്ച് സംസ്ഥാനത്ത് 3169 മരണങ്ങളും റിപ്പോർട്ട് ചെയ്തു.