മുംബൈ: മുതിര്‍ന്ന എന്‍സിപി നേതാവും മഹാരാഷ്ട്ര ഭവന മന്ത്രിയുമായ ജിതേന്ദ്ര ആവാസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹവും കുടുംബവും പത്ത് ദിവസമായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. വിദഗ്‌ധ ചികിത്സക്കായി മന്ത്രിയെ ബുധനാഴ്‌ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായിരുന്നവരും നിരീക്ഷണത്തിലാണ്.
കഴിഞ്ഞ മാസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ വസതിക്ക് സമീപം ഒരു കച്ചവടക്കാരന് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക സൃഷ്‌ടിച്ചിരുന്നു.