മുംബൈ: മഹാരാഷ്ട്രയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. പൽഘർ ജില്ലയിലെ നളസോപാറയിൽ ശനിയാഴ്ചയാണ് സംഭവം. മൂന്ന് മക്കളെയും കൊലപ്പെടുത്തിയ ശേഷം കൈലാഷ് വിജു പർമർ (35) ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 12 വയസുള്ള മകനെയും എട്ടും അഞ്ചും വയസ് പ്രായമുള്ള പെൺമക്കളെയുമാണ് ഇയാൾ കൊലപ്പെടുത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മഹാരാഷ്ട്രയിൽ മക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു - Man commits suicide
പൽഘർ ജില്ലയിലെ നളസോപാറയിൽ ശനിയാഴ്ചയാണ് സംഭവം. മൂന്ന് മക്കളെയും കൊലപ്പെടുത്തിയ ശേഷം കൈലാഷ് വിജു പർമർ (35) ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു