ETV Bharat / bharat

സീറ്റു നൽകിയില്ല: കോൺഗ്രസ് നേതാവ് സുജയ് പട്ടേൽ ബിജെപിയിലേക്കെന്ന് സൂചന - loksabha election ncp sarad pawar

മത്സരിക്കാൻ സീറ്റ് കിട്ടിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് സുജയ് പട്ടേൽ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ബിജെപി നേതാവ് ഗിരീഷ് മഹാജനുമായി സുജയ് നടത്തിയ കൂടിക്കാഴ്ചയാണ് പുതിയ ഊഹാപോഹങ്ങൾക്ക് വഴി തുറന്നത്.

സുജയ് വിഖെ പട്ടേൽ
author img

By

Published : Mar 12, 2019, 7:04 PM IST

മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പട്ടേലിന്‍റെ മകനും കോൺഗ്രസ് നേതാവുമായ സുജയ് വിഖെ പട്ടേൽ ബിജെപിയിൽ ചേരാനൊരുങ്ങുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ അഹമ്മദ് നഗറിൽ നിന്നും മത്സരിക്കാനായി സുജയ് സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സുജയിക്ക് സീറ്റ് നൽകാനാവില്ലെന്ന നിലപാടാണ് എൻസിപി നേതാവായ ശരദ് പവാർ സ്വീകരിച്ചത്. രാധാകൃഷ്ണ പട്ടേൽ നിരവധി തവണ ഇക്കാര്യവുമായി ശരദ് പവാറിനെ സമീപിച്ചെങ്കിലും ഒത്തുതീർപ്പായില്ല. മത്സരിക്കാൻ സീറ്റ് കിട്ടിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് സുജയ് പട്ടേൽ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ബിജെപി നേതാവ് ഗിരീഷ് മഹാജനുമായി സുജയ് നടത്തിയ കൂടിക്കാഴ്ചയാണ് പുതിയ ഊഹാപോഹങ്ങൾക്ക് വഴി തുറന്നത്.

മഹാരാഷ്ട്രയിൽ കോൺഗ്രസുമായി ചേർന്നാണ് എൻസിപി സഖ്യം രൂപീകരിച്ചിരിക്കുന്നത്. അഹമ്മദ് നഗറിൽ സുജയിക്ക് സീറ്റ് നൽകിയാൽ വിജയിക്കില്ലെന്നാണ് ശരദ് പവാറിന്‍റെ വാദം. എൻസിപിക്ക് മാത്രമെ അഹമ്മദ് നഗറിൽ വിജയിക്കാൻ കഴിയൂ, സുജയിയോട് പാർട്ടിയുമായി സഖ്യത്തിൽ ചേരാൻ മാത്രമെ പറഞ്ഞിരുന്നുള്ളു. സീറ്റ് നൽകുന്ന കാര്യം പറഞ്ഞിരുന്നില്ലെന്നും ശരദ് പവാർ പറഞ്ഞു.

ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ശരദ് പവാർ വ്യക്തമാക്കിയിരുന്നു. പകരം അനന്തരവനായ പാർത്ഥനെ കളത്തിറക്കാനാണ് പവാറിന്‍റെ നീക്കം. കോൺഗ്രസുമായി സഖ്യം ചേർന്ന് 48 സീറ്റുകളിലാണ് എൻസിപി മഹാരാഷ്ട്രയിൽ ജനവിധി തേടുന്നത്.

Intro:Body:

Major embarrassment for Congress: Maharashtra LoP’s son, Sujay Vikhe Patil, joins BJP ahead of Lok Sabha polls

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.