മുംബൈ: മുംബൈയിൽ നിന്നുള്ള 950 കൊവിഡ് -19 മരണങ്ങൾ മഹാരാഷ്ട്ര സർക്കാർ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇത് ഐസിഎംആർ മാർഗനിർദേശങ്ങളുടെ ലംഘനമാണെന്ന് ബിജെപി മുതിർന്ന നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ അഭിസംബോധന ചെയ്ത കത്തിലാണ് ഫഡ്നാവിസ് ഇക്കാര്യം പറഞ്ഞത്. ജൂൺ 14 വരെ മുംബൈയിൽ 2,182 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്ന് സംസ്ഥാന സർക്കാർ പറയുന്നു. എന്നാൽ മുംബൈയിലെ വിവിധ ആശുപത്രികളിൽ സംഭവിച്ച 950 മരണങ്ങളിൽ 500 എണ്ണം ഡെത്ത് ഓഡിറ്റ് കമ്മിറ്റിയിലേക്ക് റഫർ ചെയ്തിട്ടില്ലെന്ന് ഫഡ്‌നാവിസ് അവകാശപ്പെട്ടു. 451 മരണങ്ങളെ കൊവിഡ് ബാധിച്ചല്ലാത്ത മരണങ്ങളായി ഡെത്ത് ഓഡിറ്റ് കമ്മിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) മാർഗ്ഗനിർദേശങ്ങൾ അനുസരിച്ച് ഈ മരണങ്ങളെല്ലാം കൊവിഡ് -19 മൂലമാണ് സംഭവിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഐസിഎംആർ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ വിസമ്മതിച്ചു. ഇത് അപലപനീയമാണെന്നും കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുംബൈയിൽ നിന്നുള്ള 950 കൊവിഡ് മരണങ്ങൾ സർക്കാർ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് - ഐസിഎംആർ
മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ അഭിസംബോധന ചെയ്ത കത്തിലാണ് ഫഡ്നാവിസ് ഇക്കാര്യം പറഞ്ഞത്. ജൂൺ 14 വരെ മുംബൈയിൽ 2,182 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്ന് സംസ്ഥാന സർക്കാർ പറയുന്നു