മുംബൈ: 2020ലെ ഗ്ലോബൽ ടീച്ചർ പ്രൈസിന് അർഹനായ മഹാരാഷ്ട്ര സ്വദേശി രഞ്ജിത്സിങ് ഡിസാലിന് മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യാരിന്‍റെ അഭിനന്ദനം.
ലണ്ടൻ ആസ്ഥാനമായുള്ള വർക്കി ഫൗണ്ടേഷൻ നൽകുന്ന ഗ്ലോബൽ ടീച്ചർ പ്രൈസിന് തെരഞ്ഞെടുക്കപ്പെട്ട അധ്യാപകനായ ശ്രീ രഞ്ജിത്സിങ് ഡിസാലിന് തന്‍റെ ഹൃദയംഗമമായ ആശംസകൾ അറിയിക്കുന്നതായി മഹാരാഷ്ട്ര ഗവർണർ ട്വീറ്റ് ചെയ്തു. ഒരു ദശലക്ഷം ഡോളറാണ് സമ്മാനത്തുക. മഹാരാഷ്ട്രയിലെ സോളാപൂർ ജില്ലയിലെ പരിതെവാടിയിലെ ഇസഡ്പി സ്കൂളിലെ അധ്യാപകനാണ് രഞ്ജിത്സിങ് ഡിസാൽ.
നൂതന ആശയങ്ങളിലൂടെയും സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെയും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾക്കിടയിൽ വിദ്യാഭ്യാസത്തിനോട് ആഗ്രഹം സൃഷ്ടിക്കുന്നതിനുള്ള രഞ്ജിത്സിങ് ഡിസാലിന്‍റെ പ്രവർത്തനങ്ങൾ പ്രശംസനീയവും പ്രചോദനവുമാണെന്ന് മഹാരാഷ്ട്ര ഗവർണർ ട്വീറ്റിൽ കൂട്ടിച്ചേർത്തു.