ETV Bharat / bharat

കൊവിഡ്‌ രോഗവ്യാപനം; മഹാരാഷ്ട്ര സർക്കാർ പരാജയമെന്ന് ബിജെപി നേതാവ് പ്രവീൺ ദരേക്കർ

ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത സംസ്ഥാനത്ത് ഗുരുതരമായ ആശങ്ക സൃഷ്ടിക്കുന്നുവെന്നും ബിജെപി നേതാവ് പ്രവീൺ ദരേക്കർ

Maharashtra govt COVID-19 pandemic COVID-19 battle Uddhav Thackeray Coronavirus cases Maharashtra failed to improve ബിജെപി നേതാവ് പ്രവീൺ ദരേക്കർ മഹാരാഷ്ട്ര കൊവിഡ്‌ രോഗവ്യാപനം മുംബൈ കൊവിഡ്‌ മഹാരാഷ്ട്ര സർക്കാർ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ
പ്രവീൺ
author img

By

Published : Jun 6, 2020, 8:27 PM IST

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ്‌ രോഗവ്യാപനം തടയാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ പരാജയപ്പെട്ടുവെന്ന് ബിജെപി നേതാവ് പ്രവീൺ ദരേക്കർ. സംസ്ഥാന സർക്കാരിന്‍റെ പരാജയം മറച്ചുവെക്കാനാണ് ബിജെപി രാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണം മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉന്നയിക്കുന്നത്. സർക്കാർ കിടക്കകളുടെ എണ്ണം വർധിപ്പിക്കുമ്പോഴും ആശുപത്രികളിൽ വെന്‍റിലേറ്ററുകളും ഓക്സിജൻ വിതരണ സംവിധാനങ്ങളും പരിമിതമാണ്. കൊവിഡ്‌ കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്ന സാഹചര്യത്തിൽ ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത സംസ്ഥാനത്ത് ഗുരുതരമായ ആശങ്ക സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രികളിൽ ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ സേവനം ലഭ്യമല്ലെന്നും സംസ്ഥാന സർക്കാരിന്‍റെ വിവിധ വകുപ്പുകൾക്ക് ഏകോപനമില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും ദരേക്കർ ആരോപിച്ചു. ഈ ദുഷ്‌കര ഘട്ടത്തിൽ സർക്കാരുമായി സഹകരിക്കാൻ ഞങ്ങൾ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ 80,000ത്തിലധികം കൊവിഡ്‌ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.