മുംബൈ: മഹാരാഷ്ട്രയിലെ സോളാപൂർ ജില്ലയിൽ 40 കാരനായ മെഡിക്കൽ ഓഫീസർ കൈക്കൂലിക്കേസിൽ പിടിയിലായി. മദ്ദയിലെ ഗ്രാമീണ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറെയാണ് മഹാരാഷ്ട്ര അഴിമതി വിരുദ്ധ വിഭാഗം പിടികൂടിയത്. കൈക്കൂലി ആവശ്യപ്പെടുകയും അത് സ്വീകരിക്കുകയും ചെയ്തതിനാണ് പ്രതിയെ പിടികൂടിയത്.
35 കാരനായ ഒരാൾ തന്‍റെ ഗർഭിണിയായ ഭാര്യയെയും കൊണ്ട് ആശുപത്രിയിൽ എത്തിയപ്പോള്‍ പ്രസവത്തിനുള്ള പ്രാരംഭ ചികിത്സ തുടങ്ങുന്നതിന് മെഡിക്കൽ ഓഫീസർ 10,000 ആവശ്യപ്പെട്ടു. തുടർന്ന് കുടുംബം അഴിമതി വിരുദ്ധ വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു . കൈക്കൂലി നൽകുന്നുതിനിടയിലാണ് പ്രതിയെ പിടികൂടിയത്.