ന്യൂഡൽഹി: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അയോധ്യ സന്ദർശിക്കുമെന്ന് ശിവസേന വക്താവ് സഞ്ജയ് റൗത്ത് അറിയിച്ചു. മഹാ വികാസ് അഗാഡി സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുന്നതിനോടനുബന്ധിച്ചാണ് താക്കറെ പ്രാർത്ഥനക്കായി അയോധ്യയിലെത്തുന്നത്. അയോധ്യയുമായുള്ള ബന്ധം ഭക്തിയുടെയും വിശ്വാസത്തിന്‍റെയുമാണ്. ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായതിൽ ശ്രീരാമ ദേവന് നന്ദി പറയുന്നു. അതുപോലെ സര്‍ക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുന്നതിലും ദൈവത്തിന് നന്ദി പറയണം. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അയോധ്യയിലെത്തി ദൈവത്തോടുള്ള ആദരവ് സമർപ്പിക്കുമെന്നും റൗത്ത് പറഞ്ഞു. ഇത് വിശ്വാസത്തിന്‍റെ കാര്യമാണെന്നും രാഹുൽ ഗാന്ധിയും ഇത്തരത്തിൽ ക്ഷേത്രങ്ങളിൽ പോകാറുണ്ടെന്നും സഞ്ജയ് റൗത്ത് കൂട്ടിച്ചേർത്തു. സംസ്ഥാന നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ നവംബറിലാണ് ശിവസേന-കോൺഗ്രസ്-എൻസിപി പാര്‍ട്ടികള്‍ മഹാ വികാസ് അഗാഡി സർക്കാർ രൂപീകരിച്ചത്.
ഉദ്ദവ് താക്കറെ അയോധ്യ സന്ദര്‍ശിക്കും
മഹാ വികാസ് അഗാഡി സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുന്നതിനോടനുബന്ധിച്ചാണ് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രാർത്ഥനക്കായി അയോധ്യയിലെത്തുന്നത്

Conclusion: