മുംബൈ: മെയ് 21ന് നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ നാമനിർദ്ദേശം സമർപ്പിച്ചു. കൊവിഡിനെ തുടർന്ന് ഏപ്രിൽ 24ന് ഒമ്പത് ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിലേക്ക് നടക്കാനിരുന്ന തെരഞ്ഞെടുപ്പ് നേരത്തെ നിർത്തിവച്ചിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷൻ മെയ് 21 ന് മഹാരാഷ്ട്രയിലെ ലെജിസ്ലേറ്റീവ് കൗൺസിലിന് തെരഞ്ഞെടുപ്പ് നടത്താൻ അനുമതി നൽകിയിരുന്നു. എന്നാൽ കൊവിഡ് സുരക്ഷ മാർഗ്ഗനിർദേശങ്ങൾ ഉറപ്പാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.