മുംബൈ : മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിയുടെ ക്ഷണത്തില്‍ തീരുമാനം എടുക്കുന്നതിനായി ബിജെപി കോര്‍ ഗ്രൂപ്പ് ഇന്ന് യോഗം ചേരും. ഗവര്‍ണറുടെ ക്ഷണത്തില്‍ ബിജെപി ഉടന്‍ പ്രതികരിക്കില്ലെന്നും ഇന്ന് യോഗം ചേര്‍ന്നതിന് ശേഷം മാത്രമായിരിക്കും തീരുമാനം എടുക്കുക എന്നാണ് സൂചന.
ബിജെപി നേതാവും താല്‍കാലിക മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ക്ഷണിച്ചതിന്‍റെ പിന്നാലെയാണ് ഈ നീക്കം. അധികാരം പങ്കിടുന്നതില്‍ ബിജെപിയും ശിവസേനയും തമ്മില്‍ വ്യത്യാസങ്ങൾ നിലനില്‍ക്കവെയാണ് ഗവര്‍ണറുടെ ക്ഷണം. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷത്തേക്ക് ശിവസേനക്ക് നല്‍കാമെന്ന് വാക്ക് നല്‍കിയിട്ടിലെന്ന് ഫഡ്നാവിസ് വ്യക്തമാക്കി.