മുംബൈ: നാല് വാഹനങ്ങൾ കൂട്ടിയിടച്ച് പതിനേഴ് പേർക്ക് പരിക്കേറ്റു. മുംബൈ- ആഗ്ര ദേശീയപാതയിലാണ് അപകടം നടന്നത്. കുടിയേറ്റ തൊഴിലാളികളുമായി വന്ന ടെമ്പോ വാൻ ഒരു കാറിലിടിച്ചു. തുടർന്ന് അതേ പാതയിൽ വന്ന രണ്ട് ട്രക്കുകൾ നിയന്ത്രണം വിട്ട് ഇരുവാഹനത്തിലും ഇടിച്ചു. കാർ പൂർണമായും തകർന്നു. മറ്റ് വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ പറ്റി. പരിക്കേറ്റ 17 പേരെയും ചന്ദ്‌വാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓരോ വാഹനത്തിലും എത്ര പേർ വീതം സഞ്ചരിച്ചിരുന്നു എന്ന് വ്യക്തമല്ല. അപകടത്തെ തുടർന്ന് ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്‌ത ശേഷം ഗതാഗതം പുനസ്ഥാപിച്ചു.
മഹാരാഷ്‌ട്രയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; 17 പേർക്ക് പരിക്ക്
നാസിക് ജില്ലയിലെ മുംബൈ- ആഗ്ര ദേശീയപാതയിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു