മുംബൈ: മഹാരാഷ്ട്രയിൽ ആകെ 23,548 പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. ആഗോള മഹാമാരി പിടിപെട്ട് ഇതുവരെ സംസ്ഥാനത്ത് 247 പൊലീസുകാർക്ക് ജീവൻ നഷ്‌ടമായി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മഹാരാഷ്‌ട്രയിലെ പൊലീസ് സേനയുടെ 10 ശതമാനത്തിലധികം പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് രോഗത്തിന് കീഴടങ്ങിയ 247 പൊലീസുകാരിൽ 25 പേർ മേൽ ഉദ്യോഗസ്ഥരും ബാക്കിയുള്ളവർ കോൺസ്റ്റബിൾമാരുമാണ്. ഇതിൽ മുംബൈയിൽ നിന്നാണ് ഏറ്റവും കൂടുതൽ രോഗികളുമുള്ളത്. ഇതുവരെ മഹാരാഷ്ട്രയിൽ നിന്നും 20,345 പൊലീസുകാർ രോഗമുക്തി നേടി. 2,956 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി നിലവിൽ ചികിത്സയിലാണ്. 10,892 പൊലീസുകാരാണ് മഹാരാഷ്‌ട്രയിൽ ക്വാറന്‍റൈനിൽ കഴിയുന്നത്. രണ്ട് ലക്ഷത്തോളം ജീവനക്കാരുള്ള രാജ്യത്തെ ഏറ്റവും വലിയ സേനയാണ് മഹാരാഷ്ട്ര പൊലീസ്.