മുംബൈ: ലോക്ക് ഡൗണിനിടെ പൊലീസുകാരെന്ന് നടച്ച് വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമം. സംഭവത്തില്‍ മഹാരാഷ്ട്രയിലെ ഡഹിസാറിൽ നിന്നും രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗണേഷ് നഗറിലെ താമസക്കാരായ ആകാശ് മിസ്ത്രി (22), ജയ് മിസ്ത്രി(23) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
പ്രതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പ്രദേശവാസികൾ പൊലീസാണെന്ന് തെളിയിക്കുന്നതിന് കൃത്യമായ രേഖകൾ നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. അതിനിടെ, പ്രദേശവാസികൾ പിടികൂടി കൈയ്യോടെ പൊലീസിൽ ഏൽപ്പിച്ചു. ഐപിസി സെക്ഷൻ 452(അതിക്രമം), 170(പൊതുസേവകനായി ആൾമാറാട്ടം) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.