ETV Bharat / bharat

അഞ്ചുപേരെ കൊന്ന കടുവ ചത്തു - Tiger news

കടുവയെ പിടികൂടുന്നതിന് മഹാരാഷ്ട്ര ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ജൂൺ 8 നാണ് അനുമതി നൽകിയത്. ജൂൺ 10 ന് കടുവയെ പിടികൂടി. ജൂൺ 11 ന് നാഗ്പൂരിലെ ഗോറെവാഡ റെസ്ക്യൂ സെന്ററിലേക്ക് ഇതിനെ മാറ്റി. തിങ്കളാഴ്ചയാണ് കെടി -1 എന്ന് വിളിക്കുന്ന കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്

Tiger
Tiger
author img

By

Published : Jun 22, 2020, 3:19 PM IST

മുംബൈ: അഞ്ചുപേരുടെ ജീവനെടുത്ത കടുവ ഗോറെവാഡാ റെസ്ക്യൂ സെന്ററിൽ തിങ്കളാഴ്ച ചത്തുവെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. തഡോബ അന്ധേരി റിസർവിലും പരിസരത്തുമായി അഞ്ചുപേരെയാണ് കടുവ ആക്രമിച്ചു കൊന്നത്. ചന്ദ്രപുർ ജില്ലയിലെ 140 കിലോമീറ്റർ അകലെയുള്ള ടി‌ആർ‌ടി‌ആറിലേക്ക്‌ നീങ്ങിയ കെ‌ടി -1 എന്ന് വിളിക്കപ്പെടുന്ന കടുവയെ കൊളാര വനമേഖലയ്ക്ക് സമീപം വെച്ചാണ് പിടികൂടിയത്. കൊളറ, ബമംഗാവോൺ, സതാര എന്നിവിടങ്ങളിൽ താമസിക്കുന്നവരാണ് മരിച്ച അഞ്ചുപേരും. ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള സമയത്താണ് കടുവയുടെ ആക്രമണത്തിൽ ഇവർക്ക് ജീവൻ നഷ്ടപെട്ടത്. ഏറ്റവും അവസാനം കടുവയുടെ ആക്രമണം നടന്നത് ജൂൺ 6ന് ആണ്.

കടുവയെ പിടികൂടുന്നതിന് മഹാരാഷ്ട്ര ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ജൂൺ 8 നാണ് അനുമതി നൽകിയത്. ജൂൺ 10 ന് കടുവയെ പിടികൂടി. ജൂൺ 11 ന് നാഗ്പൂരിലെ ഗോറെവാഡ റെസ്ക്യൂ സെന്ററിലേക്ക് ഇതിനെ മാറ്റി. തിങ്കളാഴ്ചയാണ് കെടി -1 എന്ന് വിളിക്കുന്ന കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.