മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് മൂന്ന് പേർ കൊല്ലപ്പെടുകയും ആറ് മാസം പ്രായമുള്ള കുഞ്ഞിന് പരിക്കേൽക്കുകയും ചെയ്തു. താനെ ജില്ലയിലെ ഷഹാപൂരിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. മരണപ്പെട്ട മൂന്ന് പേർ കുഞ്ഞിനോടൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ റോഡിലുണ്ടായിരുന്ന ചെളിയിൽ കയറി വാഹനം നിയന്ത്രണം വിട്ട് തെറിച്ച് വീഴുകയായിരുന്നു. മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന കുഞ്ഞിനെ പരിക്കുകളോടെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
മഹാരാഷ്ട്രയിൽ ബൈക്ക് അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു - ബൈക്ക് അപകടം
ആറ് മാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു