ETV Bharat / bharat

താനെയിൽ 1.70 ലക്ഷം കടന്ന് കൊവിഡ് ബാധിതർ - thane covid cases

30 പേർ കൂടി മരണത്തിന് കീഴടങ്ങിയതോടെ ആകെ മരണസംഖ്യ 4365 ആയി.

താനെയിൽ 1.70 ലക്ഷം കടന്ന് കൊവിഡ് ബാധിതർ  മുംബൈ  താനെ  താനെ കൊവിഡ് കണക്ക്  മുംബൈ കൊവിഡ് കണക്ക്  mumbai covid cases  thane covid cases  maharashtra covid
താനെയിൽ 1.70 ലക്ഷം കടന്ന് കൊവിഡ് ബാധിതർ
author img

By

Published : Sep 28, 2020, 12:18 PM IST

മുംബൈ: 1,523 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ താനെയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,70,157 ആയി. 347 കേസുകൾ നവി മുംബൈയിൽ നിന്നും 340 കേസുകൾ കല്യാണിൽ നിന്നും ബാക്കി മുംബൈ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്‌തത്. 30 പേർ കൂടി മരണത്തിന് കീഴടങ്ങിയതോടെ ആകെ മരണസംഖ്യ 4365 ആയെന്ന് അധികൃതർ പറഞ്ഞു.

കല്യാണിൽ ഇതുവരെ 41,466 കൊവിഡ് കേസുകളും നവി മുംബൈയിൽ 35,552 കേസുകളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആകെ മരണങ്ങളിൽ 977 എണ്ണം താനെ നഗരത്തിലും 812 എണ്ണം കല്യാണിലും 736 എണ്ണം നവി മുംബൈയിലുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവിൽ 17,736 സജീവ കൊവിഡ് കേസുകളാണ് ജില്ലയിലുള്ളതെന്നും ഇതുവരെ 1,48,056 പേർ രോഗമുക്തരായെന്നും അധികൃതർ പറഞ്ഞു.

ജില്ലയിൽ രോഗമുക്തി നിരക്ക് 87.01 ശതമാനമാണെന്നും മരണനിരക്ക് 2.57 ശതമാനമാണെന്നും അവർ കൂട്ടിചേർത്തു. പൽഘർ ജില്ലയിൽ നിന്നും ഇതുവരെ 34,167 കൊവിഡ് കേസുകളും 662 മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.