മുംബൈ: മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിൽ ആറ് സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്‌സ് (എസ്ആർപിഎഫ്) ജവാൻമാർക്ക് കൊവിഡ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. മുംബൈയിൽ 45 ദിവസങ്ങളായി ജോലി ചെയ്‌തിരുന്ന എസ്ആർപിഎഫ് ജവാന്മാരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. തലസ്ഥാനത്ത് നിന്നും 194 ജവാന്മാരാണ് ഹിംഗോളിയിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ നാലു ദിവസങ്ങളിലായി ഇവർ എസ്ആർപിഎഫ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതിൽ 101 സാമ്പിളുകളുടെ ഫലം വന്നതിൽ നിന്നും ആറ് പേർക്ക് കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തി. രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും ഇവരെ സിവിൽ ആശുപത്രിയിലേക്ക് മാറ്റുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
മഹാരാഷ്‌ട്രയിൽ ആറ് എസ്ആർപിഎഫ് ജവാന്മാർക്ക് കൊവിഡ്
മുംബൈയിൽ ജോലി ചെയ്‌തിരുന്ന എസ്ആർപിഎഫ് ജവാന്മാർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.