മുംബൈ: മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലെ വനത്തിൽ നിന്ന് കൃഷ്‌ണമൃഗത്തെ വേട്ടയാടി പിടിച്ച കേസിൽ ആറ് പേരെ അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രതികൾ വലയുടെ സഹായത്തോടെ കൃഷ്‌ണമൃഗത്തെ വേട്ടയാടി പിടിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കിസാൻ ഗംഗലെ, റുസ്‌തം ധാക്രെ, വിത്തൽ പാച്ച്പ്യൂട്ട്, ഗജനൻ ധൻവേ, മനോഹർ ധാക്രെ, സിദ്ധാന്ത് പാച്ച്പ്യൂട്ട് എന്നിവരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്‌തത്. വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
കൃഷ്‌ണമൃഗ വേട്ട; ആറുപേർ അറസ്റ്റിൽ
സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.