മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മുംബ്ര പ്രദേശത്ത് ആക്രി ഗോഡൗണിൽ തീപിടിത്തം. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് തീപിടിത്തമുണ്ടായത്. സ്ഥലത്തെ ഏഴ് വെയർഹൗസുകൾ കത്തി നശിച്ചതായി താനെ മുനിസിപ്പൽ കോർപ്പറേഷന്‍റെ പ്രാദേശിക ദുരന്ത നിവാരണ സെൽചീഫ് സന്തോഷ് കദം പറഞ്ഞു. സംഭവ സ്ഥലത്തെത്തിയ രണ്ട് ഫയർ യൂണിറ്റുകൾ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.
മഹാരാഷ്ട്രയിൽ ഗോഡൗണിൽ തീപിടിത്തം - scrap godowns fire
അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് തീപിടിത്തമുണ്ടായത്