മുംബൈ : മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ താമര ചിഹ്നത്തില്‍ മത്സരിക്കാന്‍ പാര്‍ട്ടിക്ക് പുറത്ത് നിന്ന് 14 പാര്‍ട്ടികള്‍. ബിജെപി നേതൃത്വം നല്‍കുന്ന മുന്നണിയില്‍ ശിവസേനയെക്കൂടാതെ നാല് ചെറു പാര്‍ട്ടികളുണ്ട് . ഇവരും താമര ചിഹ്നത്തിലായിരിക്കും മല്‍സരിക്കുകയെന്ന് പാര്‍ട്ടി വക്താവ് ശ്വേത ശാലിനി പറഞ്ഞു.
ആകെയുള്ള 164 സീറ്റുകളില്‍ ബിജെപിയും 124 സീറ്റുകളില്‍ ശിവസേനയുമാണ് മത്സരിക്കുന്നത്. ബാക്കിയുള്ള 14 സീറ്റുകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അതവാലെ), റൈയത്ത് ക്രാന്ത്രി ഓഫ് സദബൗ ഖോട്ട്, ശിവ സങ്ക്രം. രാഷ്‌ട്രീയ സമാജ് പക്ഷ എന്നീ പാര്‍ട്ടികളായിരിക്കും മത്സരിക്കുക. നിലവിലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നാഗ്‌പൂര്‍ സൗത്ത് വെസ്റ്റ് നിയോജകമണ്ഡലത്തിൽ നിന്നാണ് മല്‍സരിക്കുന്നത്. മുന്‍ ബി.ജെപി എംഎല്‍എ ആയിരുന്ന ആശിഷ് ദേശ്‌മുഖ് ആണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്‍റ് ചന്ദ്രകാന്ത് ദാദാ പാട്ടീല്‍ പൂനെയിലെ കൊത്രൂഥ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നു. ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ അടുത്ത അനുയായിയും മുന്‍ മന്ത്രിയുമായ ഗിരീഷ് മഹാജന്‍ ജാംനെറില്‍ നിന്നും നിലവിലെ സ്‌പീക്കര്‍ ബരിബൗ ബാഗ്‌ഡെ ഫുലംഭാരിയില്‍ നിന്നും ബി.ജെ.പിക്കായി മല്‍സരിക്കും.ഒക്‌ടോബര്‍ ഇരുപത്തിയൊന്നിന് നടക്കുന്ന വോട്ടെടുപ്പിന്‍റെ ഫലപ്രഖ്യാപനം ഇരുപത്തിനാലിനാണ്.