മഹാരാഷ്ട്ര: പൽഘർ ജില്ലയിലെ വസായിയിൽ ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. അനധികൃതമായി ബോട്ട് സവാരി നടത്തിയ സ്റ്റീവൻ കൊട്ടിൻഹോ (38) ആണ് മുങ്ങി മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ടാണ് വാടകയ്ക്കെടുത്ത ബോട്ടിൽ ആറ് പേർ അനധികൃതമായി സവാരി നടത്തിയത്. ബോട്ടിലുണ്ടായിരുന്ന മറ്റ് അഞ്ച് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും സംഭവത്തിൽ അപകട മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പൽഘൽ ജില്ലാ പൊലീസ് മേധാവി അറിയിച്ചു.