ETV Bharat / bharat

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ തടവിൽ പാർപ്പിച്ചയാൾ ഏഴ് വർഷത്തിന് ശേഷം അറസ്റ്റിൽ - പ്രായ പൂർത്തിയാകാത്ത പെൺകുട്ടി

കഴിഞ്ഞ ഏഴു വർഷമായി പ്രതി പെൺകുട്ടിയുമായി തീരദേശ നഗരമായ അലിബാഗിൽ താമസമാക്കിയ പ്രതി അമോൽ മോർ എന്ന പേരിലാണ് നഗരത്തിൽ താമസമെന്നും അടിമയാക്കിയ പെൺകുട്ടിക്ക് പതിനെട്ട് വയസ്സ് തികഞ്ഞപ്പോൾ നിർബന്ധിച്ച് അവരെ വിവാഹം കഴിക്കുകയാണ് ഉണ്ടായതെന്നും പൊലീസ് അറിയിച്ചു.

പൽഘർ  പ്രായ പൂർത്തിയാകാത്ത പെൺകുട്ടി  Man held for kidnapping minor seven years ago
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ തടവിൽ പാർപ്പിച്ചയാൾ ഏഴ് വർഷത്തിന് ശേഷം അറസ്റ്റിൽ
author img

By

Published : Mar 12, 2020, 5:02 PM IST

പൽഘർ: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി അടിമയാക്കി വെച്ചയാൾ ഏഴ് വർഷത്തിന് ശേഷം അറസ്റ്റിൽ. പ്രതിയായ സന്തോഷ് ധാർവെ (40)യെ അറസ്റ്റ് ചെയ്തതായും പെൺകുട്ടിയെ മോചിപ്പിച്ചതായും സബ് ഇൻസ്പെക്ടർ സുരേന്ദ്ര ശിവഡെ പറഞ്ഞു.മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിലെ നല്ല സോപാറയിൽ നിന്നും 2014 ജനുവരിയിലാണ് ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്.

കഴിഞ്ഞ ഏഴ് വർഷമായി പെൺകുട്ടിയുമായി തീരദേശ നഗരമായ അലിബാഗിലാണ് പ്രതി താമസിക്കുന്നത്. അമോൽ മോർ എന്ന പേരിലാണ് ഇയാള്‍ താമസിച്ചിരുന്നതെന്നും അടിമയാക്കിയ പെൺകുട്ടിക്ക് പതിനെട്ട് വയസ്സ് തികഞ്ഞപ്പോൾ നിർബന്ധിച്ച് അവരെ വിവാഹം കഴിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടതായും പോക്സോ നിയമ പ്രകാരം പ്രതിക്കെതിരെ കേസെടുത്തതായും പൊലീസ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.