ETV Bharat / bharat

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച നാല്‍പ്പതുകാരന് മൂന്ന് വര്‍ഷം തടവ് - അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച നാല്‍പ്പതുകാരന് മൂന്ന് വര്‍ഷം തടവ്

നവി മുംബൈയിലെ ദിഗ ഗ്രാമത്തിലെ കലാമുദ്ദീൻ മുഹമ്മദ് നസീർ ഖാൻ എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. സംഭവം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധിയുണ്ടായിരിക്കുന്നത്.

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച നാല്‍പ്പതുകാരന് മൂന്ന് കഠിനതടവ്
author img

By

Published : Oct 7, 2019, 12:58 AM IST

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 40 വയസുകാരന് മൂന്ന് വർഷം കഠിന തടവ്. 2017ല്‍ നടന്ന സംഭവത്തിലാണ് കോടതി വിധി പറഞ്ഞത്. നവി മുംബൈയിലെ ദിഗ ഗ്രാമത്തിലെ കലാമുദ്ദീൻ മുഹമ്മദ് നസീർ ഖാൻ എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. ആറായിരം രൂപ പിഴയും പ്രതിക്ക് വിധിച്ചിട്ടുണ്ട്. പ്രതി ചെയ്‌തത് സമൂഹത്തിനെതിരായ കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു. പോക്‌സോ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയിലെ ജഡ്‌ജി ആർവി തംഹാനേക്കറാണ് വിധി പറഞ്ഞത്. ഇത്തരം കേസുകളില്‍ പ്രതികളോട് കരുണ കാണിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി വ്യക്തമാക്കി.

2017 ജൂണ്‍ 23നാണ് കേസിനാസ്‌പദമായ സംഭവം. 13 വയസുകാരിയുടെ അയല്‍വാസിയായ പ്രതി പലതവണ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ഇയാള്‍ക്ക് താക്കീത് നല്‍കിയിരുന്നു. പിന്നീട് ജൂണ്‍ 23ന് ശുചിമുറിയില്‍ വച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. വിവരം പുറത്തുപറഞ്ഞാല്‍ മാതാപിതാക്കളെ ഉപദ്രവിക്കുമെന്ന് പറഞ്ഞ് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ മാതാപിതാക്കളോട് കുട്ടി വിവരം പറഞ്ഞു. തുടര്‍ന്നാണ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. രണ്ട് വര്‍ഷത്തിനിപ്പുറമാണ് കേസില്‍ ശിക്ഷാവിധിയുണ്ടാകുന്നത്.നഷ്‌ടപരിഹാരത്തുക രണ്ട് മാസത്തിനുള്ളില്‍ കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.