ന്യൂഡല്‍ഹി: വോട്ടെടുപ്പിന് ശേഷം രൂപീകരിച്ച എൻസിപി-കോൺഗ്രസ്-ശിവസേന സഖ്യത്തിനെതിരെ സുപ്രീംകോടതിയില്‍ ബിജെപി ഹര്‍ജി സമര്‍പ്പിച്ചു. നിലവിലെ ഭരണഘടനാ സമ്പ്രദായത്തിൽ പരസ്‌പരം മത്സരിക്കുന്ന രണ്ട് രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള സഖ്യം സ്വീകാര്യമാണോയെന്ന് ബിജെപി ഉന്നയിച്ചു. പരസ്‌പരം മത്സരിച്ച പാര്‍ട്ടികള്‍ ഒന്നിച്ച് ചേര്‍ന്ന് രൂപീകരിച്ച സര്‍ക്കാരിന് ഭരണാനുമതി നല്‍കുകയാണെങ്കില്‍ അത് ജനങ്ങളുടെ തീരുമാനത്തിനെതിരായിരിക്കുമെന്നും ബിജെപി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും. ഒപ്പം കോണ്‍ഗ്രസിന്‍റെയും എന്‍സിപിയുടെയും ഉപമുഖ്യമന്ത്രിമാര്‍ ആരൊക്കെയാണെന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.