മുംബൈ : മഹാരാഷ്ട്രയിൽ 5,493 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഒരുദിവസം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 1,64,626 ആയി ഉയർന്നു. കൂടാതെ സംസ്ഥാനത്ത് 156 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങൾ 7,429 ആയി.
അതോസമയം സംസ്ഥാനത്ത് 2,330 പേർ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 86,575 ആയി. നിലവിൽ സംസ്ഥാനത്ത് 70,607 പേർ കൊവിഡ് ചികിൽസയിൽ കഴിയുന്നുണ്ട്. സംസ്ഥാനത്ത് ആകെ 9,23,502 പേരെ കൊവിഡ് പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ട്.