ചെന്നൈ:പൊലീസിനെതിരെ കടുത്ത ആരോപണങ്ങളുമായി ഫാത്തിമയുടെ അച്ഛൻ. മരണം നടന്ന് നാല് ദിവസത്തിനുള്ളിൽ തെളിവുകൾ ശേഖരിക്കണമെന്നിരിക്കെ പൊലീസ് ഇതിന് തയ്യാറായില്ലെന്നും പോസ്റ്റ് മോർട്ടം ദൃശ്യങ്ങൾ പൊലീസ് പകർത്തിയില്ലെന്നും ഫാത്തിമയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.
റൂമിലെ വസ്തുക്കൾ ഫോറൻസിക് പരിശോധനക്ക് അയച്ചില്ല. പൊലീസിൻ്റെ ഭാഗത്ത് നിന്ന് കനത്ത വീഴ്ചയാണ് സംഭവിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചില്ലെന്നും മൊബൈൽ ഫോൺ, ലാപ് ടോപ് തുടങ്ങിയ ഉപകരണങ്ങൾ പരിശോധനക്ക് എടുത്തില്ലെന്നും അദ്ദേഹം ചെന്നൈയിൽ ആരോപിച്ചു. സംസ്ഥാനത്ത് നടക്കുന്ന അന്വേഷണം കൂടാതെ കേന്ദ്ര സർക്കാർ കേസ് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞതായും ഫാത്തിമയുടെ അച്ഛൻ പറഞ്ഞു.