ETV Bharat / bharat

കിരണ്‍ ബേദിക്ക് തിരിച്ചടി; സര്‍ക്കാരിന്‍റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടരുതെന്ന് കോടതി - മദ്രാസ് ഹൈക്കോടതി

പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാരും ലഫ്റ്റനന്‍റ് ഗവർണർ കിരൺ ബേദിയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് കിരൺ ബേദിക്ക് തിരിച്ചടിയാകുന്ന കോടതി ഉത്തരവ്.

കിരൺ ബേദി
author img

By

Published : Apr 30, 2019, 2:51 PM IST

പുതുച്ചേരി സർക്കാരിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് ലഫ്റ്റനന്‍റ് ഗവർണർ കിരൺ ബേദിയോട് മദ്രാസ് ഹൈക്കോടതി. സർക്കാരിന്‍റെ ദൈംനം ദിന റിപ്പോർട്ട് വാങ്ങാൻ ലഫ്. ഗവർണർമാർ‍ക്ക് അധികാരം നൽകുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പുതുച്ചേരിയിലെ കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മിനാരായണന്‍റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാരും ലഫ്റ്റനന്‍റ് ഗവർണർ കിരൺ ബേദിയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് കിരണ്‍ ബേദിക്ക് തിരിച്ചടിയാകുന്ന ഉത്തരവ്.

സർക്കാരിൽ നിന്ന് ഭരണപരമായ കാര്യങ്ങൾ സംബന്ധിച്ച ഫയലുകൾ നിർബന്ധിച്ച് വാങ്ങരുതെന്നും ഉത്തരവിലുണ്ട്. മന്ത്രിസഭ നിലനിൽക്കുമ്പോഴും ഒരു കേന്ദ്രഭരണപ്രദേശത്തിന്‍റെ ദൈനംദിന ഭരണകാര്യത്തിൽ ഇടപെടാൻ അധികാരം നൽകുന്നതാണ് 2017-ൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവ്. ഇതനുസരിച്ച് മന്ത്രിസഭ എടുത്ത തീരുമാനങ്ങളിൽ ഇടപെടാനും വേണമെങ്കിൽ മാറ്റങ്ങൾ നിർദേശിക്കാനും ലഫ്റ്റനന്‍റ് ഗവർണർക്ക് കഴിയും. ഇത് റദ്ദാക്കിയാണ് മദ്രാസ് ഹൈക്കോടതി മുഖ്യമന്ത്രി വി നാരായണസ്വാമിക്ക് അനുകൂലമായി വിധി പറഞ്ഞത്.

മന്ത്രിസഭാ തീരുമാനങ്ങളിൽ അനാവശ്യമായി ഇടപെടുന്നുവെന്നും ജനപ്രിയ പദ്ധതികളുടെ ഫയലുകൾ തടഞ്ഞു വച്ച് ലഫ്. ഗവർണർ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും കാണിച്ച് മുഖ്യമന്ത്രി വി നാരായണസ്വാമി രാജ്‍ഭവന് മുന്നിൽ അനിശ്ചിതകാല സമരം നടത്തിയിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവർ വി നാരായണസ്വാമിയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.

Intro:Body:

പുതുച്ചേരി ലഫ്റ്റനന്‍റ് ഗവർണർ കിരൺ ബേദിക്ക് വൻ തിരിച്ചടി. ലഫ്. ഗവർണർമാരുടെ അധികാരപരിധി വെട്ടിച്ചുരുക്കി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്‍റേതാണ് വിധി. പുതുച്ചേരിയിലെ കോൺഗ്രസ് എംഎൽഎ ലക്ഷ്മിനാരായണൻ നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിർണായക വിധി. 

പുതുച്ചേരി സർക്കാരിന്‍റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടരുതെന്ന് മദ്രാസ് ഹൈക്കോടതി നിർദേശം നൽകി. സർക്കാരിനോട് ദൈനം ദിന റിപ്പോർട്ട് വാങ്ങാൻ ലഫ്. ഗവർണർമാർ‍ക്ക് അധികാരം നൽകുന്ന 2017-ലെ കേന്ദ്ര ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. സർക്കാരിൽ നിന്ന് ഭരണപരമായ കാര്യങ്ങൾ സംബന്ധിച്ച് ഫയലുകൾ നിർബന്ധിച്ച് വാങ്ങരുതെന്നും വിധിയിലുണ്ട്.

മന്ത്രിസഭ നിലനിൽക്കുമ്പോഴും ഒരു കേന്ദ്രഭരണപ്രദേശത്തിന്‍റെ ദൈനം ദിന ഭരണകാര്യത്തിൽ ഇടപെടാൻ അധികാരം നൽകുന്നതാണ് 2017-ൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവ്. ഇതനുസരിച്ച് മന്ത്രിസഭ എടുത്ത തീരുമാനങ്ങളിൽ ഇടപെടാനും വേണമെങ്കിൽ മാറ്റങ്ങൾ നിർദേശിക്കാനും ലഫ്റ്റനന്‍റ് ഗവർണർക്ക് കഴിയും. ഇത് റദ്ദാക്കിയാണ് മദ്രാസ് ഹൈക്കോടതി മുഖ്യമന്ത്രി വി നാരായണസ്വാമിക്ക് അനുകൂലമായി വിധി പറഞ്ഞത്. 

2016-ൽ പുതുച്ചേരിയിൽ പുതിയ സർക്കാർ അധികാരമേറ്റത് മുതൽ ലഫ്റ്റനന്‍റ് ഗവ‌ർണറായി എത്തിയ കിരൺ ബേദിയുമായി കോൺഗ്രസ് സർക്കാർ നിരന്തരം ഏറ്റുമുട്ടലിലായിരുന്നു.  മന്ത്രിസഭാ തീരുമാനങ്ങളിൽ അനാവശ്യമായി ഇടപെടുന്നുവെന്നും, ജനപ്രിയ പദ്ധതികളുടെയെല്ലാം ഫയലുകൾ തടഞ്ഞു വച്ച് ലഫ്. ഗവർണർ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും കാണിച്ച് മുഖ്യമന്ത്രി വി. നാരായണസ്വാമി രാജ്‍ഭവന് മുന്നിൽ അനിശ്ചിതകാല സമരം നടത്തിയിരുന്നു. 

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവർ വി. നാരായണസ്വാമിയ്ക്ക് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരുന്നു. 

Last Updated 30, Apr 2019, 12:43 PM IST

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.