ETV Bharat / bharat

ഡിഎംകെ അംഗങ്ങൾക്ക് നൽകിയ നോട്ടീസ് സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി - ഡിഎംകെ പാർട്ടി അംഗങ്ങൾക്ക് നൽകിയ നോട്ടീസ്

2017 ൽ സംസ്ഥാന അസംബ്ലി സമ്മേളനത്തിനെത്തിയ എംകെ സ്റ്റാലിനും മറ്റ് 20 ഡിഎംകെ നേതാക്കളും നിരോധിത പുകയില ഉൽപ്പന്നം കൊണ്ടുവന്നതിനെതിരെയാണ് നോട്ടീസ് നൽകിയിരുന്നത്.

Madras High Court  DMK MLAs  DMK lawmakers  privilege notice to DMK MLAs  tobacco products in state assembly  മദ്രാസ് ഹൈക്കോടതി  ഡിഎംകെ പാർട്ടി അംഗങ്ങൾക്ക് നൽകിയ നോട്ടീസ്  എംകെ സ്റ്റാലിൻ
ഡിഎംകെ പാർട്ടി അംഗങ്ങൾക്ക് നൽകിയ നോട്ടീസ് സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി
author img

By

Published : Sep 24, 2020, 4:05 PM IST

ചെന്നൈ: ഡിഎംകെ നിയമസഭാംഗങ്ങൾക്ക് നൽകിയ നോട്ടീസ് സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി. തങ്ങൾക്കെതിരെ നോട്ടീസ് നൽകിയ നടപടിക്കെതിരെ നിയമസഭാംഗങ്ങൾ റിട്ട് ഹർജി നൽകിയിരുന്നു.

2017 ൽ സംസ്ഥാന അസംബ്ലി സമ്മേളനത്തിനെത്തിയ എംകെ സ്റ്റാലിനും മറ്റ് 20 ഡിഎംകെ നേതാക്കളും നിരോധിത പുകയില ഉൽപ്പന്നം വിപണിയിൽ ധാരാളം ലഭ്യമാണെന്ന് കാണിക്കുന്നതിനായി പുകയില ഉൽ‌പന്നങ്ങൾ കൊണ്ട് വന്നിരുന്നു. തുടർന്ന് ഡി‌എം‌കെ നേതാക്കൾക്കെതിരെ പ്രത്യേകാവകാശ ലംഘനം ഉന്നയിക്കുകയും അവർക്ക് നോട്ടീസ് നൽകുകയുമായിരുന്നു. നോട്ടീസിനെതിരെ ഡിഎംകെ നിയമസഭാംഗങ്ങൾ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.

ഈ വർഷം ഓഗസ്റ്റ് 25 ന് നേട്ടീസ് നൽകിയത് മാറ്റിവെച്ച കേടതി ഡിഎംകെ നേതാക്കളുടെ പ്രവർത്തനം പ്രത്യേക അവകാശ ലംഘനമാണെന്ന് കരുതുന്നുവെങ്കിൽ പ്രിവിലേജ് കമ്മിറ്റിക്ക് മറ്റൊരു നോട്ടീസ് നൽകാമെന്ന് പറഞ്ഞിരുന്നു.

തുടർന്ന്, സെപ്റ്റംബറിൽ ഡിഎംകെ നിയമസഭാംഗങ്ങൾക്ക് മറ്റൊരു പ്രത്യേകാവകാശ ലംഘന നോട്ടീസ് നൽകി. ഇതിനാണ് കോടതി ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.