ചെന്നൈ: ലോക്ക് ഡൗണ്‍ അവസാനിക്കുന്നത് വരെ തമിഴ്‌നാട്ടില്‍ മദ്യാശാലകള്‍ അടച്ചിടാന്‍ ഹൈക്കോടതി ഉത്തരവ്. മക്കള്‍ നീതി മയ്യം പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് സംസ്ഥാനത്തിന്‍റെ പലയിടത്തും മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് എംഎന്‍എം പാര്‍ട്ടി ഹര്‍ജിയില്‍ പറഞ്ഞു. മദ്യശാലകള്‍ക്ക് മുമ്പില്‍ ആറടി അകലവ്യത്യാസത്തില്‍ നില്‍ക്കണമെന്ന നിബന്ധന പാലിക്കാതെയാണ് ആളുകള്‍ നില്‍ക്കുന്നത്. 45 ദിവസത്തിന് ശേഷമാണ് സംസ്ഥാനത്ത് മദ്യശാലകള്‍ വീണ്ടും തുറക്കുന്നത്. 170 കോടി രൂപയുടെ മദ്യം ഇതിനകം സംസ്ഥാനത്ത് ചെലവായി. എന്നാല്‍ മെയ് 17 വരെ മദ്യ വില്‍പന ഓണ്‍ലൈനായി നടത്താമെന്നും കോടതി വ്യക്തമാക്കി. ഇത് പാര്‍ട്ടിയുടേയോ തന്‍റെയോ വിജയമല്ലെന്നും തമിഴ് അമ്മമാരുടെ വിജയമാണെന്നും കോടതി ഉത്തരവ് കേട്ട ശേഷം പാര്‍ട്ടി അധ്യക്ഷന്‍ കമല്‍ ഹാസന്‍ പറഞ്ഞു.
തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ അടക്കാന്‍ ഉത്തരവ്; ഓണ്‍ലൈനായി വില്‍പന നടത്താം - ഓണ്‍ലൈനായി വില്‍പന നടത്താം
മക്കള്‍ നീതി മയ്യം പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതിയുടേതാണ് ഉത്തരവ്.