ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി പേരറിവാളന് 30 ദിവസത്തെ പരോൾ നൽകി മദ്രാസ് ഹൈക്കോടതി. ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി പേരറിവാളന്‍റെ മാതാവ് അർപുതമ്മാൾ സമർപ്പിച്ച ഹർജിയിലാണ് പരോൾ അനുവദിച്ചത്.
രാജീവ് ഗാന്ധി വധക്കേസിൽ ഏഴ് പ്രതികളാണ് ശിക്ഷിക്കപ്പെട്ടത്. കേസിൽ അറസ്റ്റിലായ എ. ജി പേരറിവാളൻ, വി. ശ്രീഹാരൻ എന്ന മുരുകൻ ഭാര്യ നളിനി, ടി. സുരേന്ദ്രരാജ, ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ എന്നിവർ 1991 മുതൽ ജയിലിലാണ്. ചെന്നൈയിൽ ഇലക്ഷൻ റാലിയിൽ പങ്കെടുക്കുമ്പോഴാണ് ചാവേർ ആക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്.
രാജീവ് ഗാന്ധി വധക്കേസിലെ എല്ലാ പ്രതികളെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം തമിഴ്‌നാട് സർക്കാർ പാസാക്കിയെങ്കിലും ഗവർണർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.