ETV Bharat / bharat

മധ്യപ്രദേശില്‍ മന്ത്രിസഭ വികസനം; കോണ്‍ഗ്രസില്‍ നിന്ന്‌ വിട്ടുപോയ ഒമ്പത് പേരെ കൂടി ഉള്‍പ്പെടുത്തും

ബിജെപി കേന്ദ്ര നേതൃത്വവുമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഞായറാഴ്‌ച ചര്‍ച്ച നടത്തി

കോണ്‍ഗ്രസ്‌  മധ്യപ്രദേശില്‍ മന്ത്രിസഭ വികസനം  ഭോപ്പാല്‍  മധ്യപ്രദേശ്‌  madhya pradesh  madhya pradesh ministry  congress
മധ്യപ്രദേശില്‍ മന്ത്രിസഭ വികസനം; കോണ്‍ഗ്രസില്‍ നിന്ന്‌ വിട്ടുപോയ ഒമ്പത് പേരെ കൂടി ഉള്‍പ്പെടുത്തും
author img

By

Published : Jun 29, 2020, 6:23 PM IST

ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍ നാഥ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരമേറ്റ ശിവരാജ്‌ സിംഗ് ചൗഹാന്‍ സര്‍ക്കാരിന്‍റെ രണ്ടാം ഘട്ട മന്ത്രിസഭ വികസന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. രണ്ടാം ഘട്ടത്തില്‍ കോണ്‍ഗ്രസില്‍ നിന്നും വിട്ടുപോയ ഒമ്പത് എംഎല്‍എമാരെ കൂടി ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ബിജെപിയുടെ കേന്ദ്ര നേതൃത്വവുമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഞായറാഴ്‌ച ചര്‍ച്ച നടത്തി. മന്ത്രിസഭയുടെ രണ്ടാം ഘട്ട വികസനം ഉടന്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞയാഴ്‌ച പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന അഞ്ച് എംഎല്‍എമാരെ ഉള്‍പ്പെടുത്തി ആദ്യ മന്ത്രിസഭ വികസനം ഏപ്രില്‍ 21ന് നടത്തിയിരുന്നു. മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം 25 എംഎല്‍എമാരും കോണ്‍ഗ്രസില്‍ നിന്നും രാജി വച്ചതിനെ തുടര്‍ന്നാണ് മധ്യപ്രദേശില്‍ കോണ്ഡഗ്രസിനെ അട്ടിമറിച്ച് ബിജെപി അധികാരത്തിലെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.