ഭോപ്പാൽ: മധ്യപ്രദേശിൽ 1,668 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതുതായി 1,668 ആളുകൾ രോഗമുക്തി നേടി. ഇന്ന് 12 രോഗികൾ വൈറസിന് കീഴടങ്ങി. ഇതോടെ, സംസ്ഥാനത്തെ മൊത്തം മരണസംഖ്യ 3,209 ആയി വർധിച്ചു.
മധ്യപ്രദേശിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 1,99,952 ആണ്. 1,82,544 പേർ കൊവിഡിൽ നിന്ന് സുഖം പ്രാപിച്ചു. സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത് 14,199 പേരാണ്.